അതിനെ പറ്റി ഞാൻ ചോതിക്കുമ്പോഴൊക്കെ സമയം ആകട്ടെ എന്ന് പറഞ്ഞു ഒഴിയാറാണ് വാണി!

baburaj about vani viswanath
baburaj about vani viswanath

മലയാളികൾക്ക് ഏറെ പ്രിയങ്കരർ ആയ താര ജോഡികൾ ആണ് വാണി വിശ്വനാഥും ബാബുരാജ്ഉം. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വാണിയും ബാബുരാജ്ഉം ഒന്നിച്ച് അഭിനയിച്ചത് എങ്കിലും ഇരുവരും തമ്മിൽ പ്രണയത്തിൽ ആകാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല. പ്രണയിച്ച് വിവാഹം കഴിച്ച വാണിയും ബാബുരാജ്ഉം ഇപ്പോൾ തങ്ങളുടെ മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. വിവാഹ ശേഷവും ബാബുരാജ് സിനിമയിൽ സജീവമായി എങ്കിലും വാണി വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. മലയാള സിനിമയിൽ ശക്തമായ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ വാണിയെ കടത്തിവെട്ടാൻ മറ്റൊരു താരത്തിനും ഇന്നും കഴിയില്ല എന്നതാണ് സത്യം. അങ്ങനെയുള്ള വാണിയുടെ പിന്മാറ്റം ആരാധകരെ ഏറെ നിരാശർ ആക്കിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെക്കുകയാണ് ബാബുരാജ്. വാണിയുടെ തിരിച്ച് വരവിനെ കുറിച്ചാണ് ബാബുരാജ് പറഞ്ഞത്.

baburaj happiness
baburaj happiness

ഞാൻ ഇടയ്ക്ക് ഒക്കെ വാണിയോട് ചോദിക്കാറുണ്ട് നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണ്ടേ എന്ന്. എന്നാൽ വാണിക്ക് അതിനോട് വലിയ താൽപ്പര്യം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. അപ്പോൾ സമയമാകട്ടെ എന്നായിരിക്കും വാണി പറയുന്ന മറുപടി. വാണിക്ക് ഇഷ്ടമുള്ളപ്പോൾ ചെയ്യാൻ എന്ന് ഞാനും തീരുമാനിച്ചു. നിർബന്ധിച്ച് അഭിനയിപ്പിക്കേണ്ട കാര്യം ഇല്ലാലോ. അതിനുള്ള സമയം ആകും വരെ ഞാൻ കാത്തിരിക്കാം എന്നും തീരുമാനിച്ചു. ഒരു ഫോട്ടോയ്ക്ക് പോസ്സ് ചെയ്യാൻ പോലും വാണിക്ക്ക് ഇപ്പോൾ മടിയാണ്. കഴിഞ്ഞ മാസം ഞാൻ ജിമ്മിൽ വെച്ച് വാണിക്കൊപ്പം എടുത്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരുപാട് നിര്ബന്ധിച്ചതിനു ശേഷമാണു വാണി ആ ചിത്രം എടുക്കാൻ പോസ്സ് ചെയ്തത് തന്നെ. അതും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുത് എന്ന നിബന്ധനയോടെ.

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സാൾട്ട് ആൻഡ് പെപ്പർ സിനിമയിൽ കൂടി അത് വരെ മലയാളികൾക്ക് തന്നോട് ഉണ്ടായിരുന്ന മുഴുവൻ ഇമേജും പൊളിച്ച് കൊണ്ട് കോമഡി ചെയ്തുകൊണ്ടാണ് താരം എത്തിയത്. അതിനു ശേഷം നല്ല നല്ല കഥാപാത്രങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. വില്ലൻ വേഷങ്ങൾ മാത്രം അല്ല, ഹാസ്യ വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് താരം ഇപ്പോൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിനോടുള്ള സിനിമ പ്രേമികളുടെ പഴയ പേടിയും ഭയവും എല്ലാം ഇല്ലാതായിരിക്കുകയാണ്. ജോജി ആണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.