ആ ലിങ്ക് ഓപ്പൺ ചെയ്തതെ എന്റെ ഓർമയിൽ ഉള്ളൂ..അത് വന്ന വേഗത്തിൽ എന്റെ പേജും പ്രൊഫൈലും കൊണ്ട് പോയത് അറിഞ്ഞില്ല

കഴിഞ്ഞ ദിവസം നടി അശ്വതിയുടെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തിരുന്നു,രണ്ട് മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് അശ്വതി അക്കൗണ്ട് തിരിച്ച് പിടിച്ചത്.എന്ത് കൊണ്ടാണ് തനിക്കിങ്ങനൊരു അബദ്ധം പറ്റിയതെന്നും ഫേസ്ബുക്ക് തിരിചിച്ച് പിടിച്ചത് എങ്ങനെയാണെന്നും സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയ കുറിപ്പിലൂടെ താരം പറഞ്ഞിരിക്കുകയാണ്, അശ്വതിയുടെ പോസ്റ്റ് ഇങ്ങനെ,

മൂത്തവർ ചൊല്ലും മുതുനെല്ലിക്ക.. ആദ്യം കയ്ക്കും.. പിന്നെ മധുരിക്കും ” കണ്ണിൽക്കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങി എന്റെ മുജ്ജന്മത്തിലെ രൂപം എന്ത് ഏതു എന്നൊക്കെ നോക്കുമ്പോളെല്ലാം എനിക്ക് താക്കീതു നൽകിയിട്ടുള്ള ആളാണ്‌ Mithun K Mithran ചേട്ടൻ പക്ഷെ ജാത്യാലുള്ള കുരുകുരു സ്വഭാവം കൂടെയുള്ളതിനാൽ ഇങ്ങനത്തെയൊക്കെ കാണുമ്പോൾ കൈ തരിക്കും … അങ്ങനൊക്കെ കയറി ഇറങ്ങിയതിന്റെ ഫലമായിട്ട് ആരിക്കും, അത്തം ദിനത്തിന്റെ അന്ന് ഒരു മദാമ്മ എന്നെ പാട്ടിലാക്കി.നല്ല സുന്ദരിയായ മദാമ്മ “മേഘങ്ങളിൽ ഞാൻ കണ്ട മാലാഖ” പോലൊരു സാധനം .

പേജന്റെ യാതൊരു അക്സസ്സും അവർക്കു വേണ്ട പ്രൊമോഷൻ മാത്രം ചെയ്‌താൽ മതി എന്ന് പറഞ്ഞു.. അവരുടെ കുറച്ചു ലിങ്ക് അയച്ചുതന്നു. ആ ലിങ്ക് ഓപ്പൺ ചെയ്തതെ എന്റെ ഓർമയിൽ ഉള്ളൂ..അത് വന്ന വേഗത്തിൽ എന്റെ പേജും പ്രൊഫൈലും കൊണ്ട് പോയത് അറിഞ്ഞില്ലാ പിറ്റേ ദിവസം രാവിലെ ഉണർന്നത് ഫേസ്ബുക്കിന്റെ സ്റ്റാറ്റസിൽ മുഖം കാണിക്കാൻ നാണം ഉള്ളത്കൊണ്ട് പിന്തിരിഞ്ഞു ഒരു യുവതി നിൽക്കുന്നേ എന്ന വാർത്ത കേട്ടുകൊണ്ടാണ്..(അതും അതിനു ശേഷം ഇട്ട സ്റ്റോറീസും കണ്ടു ആസ്വദിച്ചു അത് ഞാൻ തന്നെ പോസ്റ്റുകയാണെന്നു കരുതിയും പറഞ്ഞും കമെന്റ് ഇട്ടവരെ ഒക്കെ ഞാൻ കണ്ട് കേട്ടാ അവരോടൊക്കെ പറയാനുള്ളത് തലയണമന്ത്രം സിനിമയിൽ നമ്മടെ മേസ്തിരി ജിജിച്ചേച്ചിടെ ഭർത്താവിനോട് പറഞ്ഞു കഴിഞ്ഞത് കൊണ്ട് റിപീറ്റ് അടിക്കുന്നില്ല ) സംഭവം കേട്ടതും എന്റച്ചായന് കത്തി ലവള് പറഞ്ഞ മാഖാല പതിനെട്ടിന്റെ പണി കൊടുത്തിട്ടൊണ്ടെന്ന് പേജ്ൽ എന്ത് കുരുത്തക്കേട് ഞാൻ കാണിച്ചാലും എനിക്ക് ധൈര്യമായി വിളിക്കാൻ ഒറ്റ പേരെ ഒള്ളു മിഥുൻ ചേട്ടാ…

എന്ന്. വഴക്ക് പറഞ്ഞത് മിണ്ടാതിരുന്നു കേട്ടു.. ഞാൻ അത് കേൾക്കേണ്ടവൾ ആണു അങ്ങനെ Smartpixmedia യുടെയും Sarath Edakkanam ന്റെയും @aveniourtechnology യുടെയും ആശ്രാന്ത പരിശ്രമത്തിൽ എനിക്ക് തിരിച്ചു എടുത്തു തന്നു!!! വല്ലാതെ തകർന്നു പോയ സമയം ആയിരുന്നു അത്. അന്നേരം എനിക്കും എന്നെ അറിയാവുന്നോർക്കും ഇൻസ്റ്റയിലും വാട്സാപ്പ് വഴിയും മെസ്സേജ് അയച്ചു അന്വേഷിച്ചവർക്കും, കൂടെ തന്നെ എന്റെ വിഷമത്തിൽ നിന്ന എന്റെ സുഹൃത്തുക്കൾ Soniya Srijith Souparnika Vijay @anusuraj @anusha,my dear bro Robin Koshy Joykutty @ദുബായ്ക്കാരൻ എന്റെ insta പോസ്റ്റ്‌ അവരവരുടെ fb യിൽ ഷെയർ ചെയ്തവർക്കും എല്ലാം ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു ഇനി ശബരിമല ശാസ്ത്താവാണെ, അള്ളാഹ് പടച്ചോനാണേ, കർത്താവ്‌ തമ്പുരാനാണെ.ഒരു ലിങ്ക്കേലും നോക്കൂലാന്ന് ശപഥമെടുത്തു ഇതു എനിക്ക് മാത്രം സംഭവിക്കാവുന്ന ഒന്നല്ല.. നിങ്ങൾ എല്ലാവരും ശ്രെദ്ധിക്കേണ്ട ഒന്നാണ് എല്ലാ ലിങ്കിലും ക്ലിക് ചെയ്യുമ്പോൾ. നിങ്ങളുടെ ഏവരുടെയും സ്നേഹവും പ്രാർത്ഥനയും കൂടെ ഉള്ളത് കൊണ്ട് കൂടിയാണ് ഇന്നിപ്പോൾ ഈ സന്തോഷം തിരിച്ചു കിട്ടിയത്..തുടർന്നും ഇതെ സ്‌നേഹവും, പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങടെ സ്വന്തം