
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയ താര ദമ്പതികൾ ആണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. അടുത്തിടെ ആയിരുന്നു ലേഖ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ തങ്ങളുടെ ഓണക്കാല ഓർമകളെ കുറിച്ചും കുടുംബ വിശേഷങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഇരുവരും. ഇപ്പോഴത്തെ പോലെ അല്ല പണ്ടൊക്കെ ഓണം. ഒരു ഉത്സവം തന്നെ ആയിരുന്നു അന്നോകെക്കെ ഓണം എന്ന് പറയുന്നത്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും അവരുടെ കുട്ടികളും ഒക്കെ ചേർന്ന് ഓണം ഒരു വലിയ ആഘോഷം തന്നെ ആയിരുന്നു. എന്നാൽ ഓണത്തിന്റെ ഛായ ഇപ്പോൾ പാടെ മാറിപ്പോയി എന്നും ഇരുവരും പറയുന്നു. തങ്ങൾ ഒരുമിച്ചുള്ള ആദ്യ ഓണത്തിന് ശ്രീക്കുട്ടൻ തന്ന ഒരു ഓണസമ്മാനം ഇപ്പോഴും മറക്കാൻ കഴിയാത്ത ഒന്നാണ് എന്നും ലേഖ പറയുന്നു.

താനും ശ്രീകുട്ടനും വിവാഹിതർ ആയിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞു എന്നും അതിനു മുൻപ് ഞങ്ങൾ ലിവിങ് ടുഗെദറിൽ ആയിരുന്നു എന്നും ഈ വർഷങ്ങളിൽ ഒന്നും ഒരു കാര്യത്തിലും ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടായിട്ടില്ല എന്നും ലേഖ പറഞ്ഞു. ഭർത്താവിനൊപ്പം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന സ്ത്രീകൾക്ക് എപ്പോഴും പ്രസരിപ്പ് കൂടുതൽ ആണെന്നും ഇപ്പോഴും വഴക്കും ബഹളവുമായി വീട്ടിൽ കഴിയുന്നവർക്ക് പ്രസരിപ്പ് കുറവ് ആയിരിക്കും എന്നുമാണ് ലേഖ പറഞ്ഞത്. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്, എങ്കിലും എന്റെ ഭർത്താവ് ആണ് എന്റെ അവസാന വാക്ക് എന്നും ലേഖ പറഞ്ഞു. ഞാൻ എന്തെങ്കിലും പറയുമ്പോൾ ഒരു കാര്യവും ഇല്ലാതെ ശ്രീക്കുട്ടൻ ഇത് വരെ നോ പറഞ്ഞിട്ടില്ല. ശ്രീക്കുട്ടൻ എന്തിനാണ് നോ പറഞ്ഞത് എന്ന് നമുക്ക് പക്ഷെ പിന്നീടേ മനസ്സിലാക്കു. ഇത് വരെ ഞങ്ങൾ തമ്മിൽ ഒരു കാര്യത്തിലും വഴക് ഉണ്ടായിട്ടില്ല എന്നും ഇനി ഉണ്ടാകാൻ പോകുന്നില്ല എന്നുമാണ് എം ജി ശ്രീകുമാർ പറയുന്നത്. കാരണം അവളുടെ സന്തോഷങ്ങളിൽ ഞാനോ എന്റെ സന്തോഷങ്ങളിൽ അവളോ ഇടപെടാറില്ല. ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ പരസ്പ്പരം മനസിലാക്കുക എന്നതാണ്.

ഇന്നത്തെ വിവാഹമോചനങ്ങളുടെ എല്ലാം പ്രധാന കാരണങ്ങളിൽ ഒന്ന് അതാണ്. പങ്കാളികൾക്ക് അവർക്ക് ആവിശ്യമായ സ്വാതന്ത്രം കൊടുക്കാതിരിക്കുക, അവരുടെ താല്പര്യങ്ങളിലും ഇഷ്ട്ടങ്ങളിലും അനാവശ്യമായി കൈകടത്തുക ഒക്കെ. ഏതൊരു വ്യക്തിക്കും അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ട്. എന്ന് കരുതി ഒരു സ്ത്രീയ്ക്ക് മോശപ്പെട്ട ഒരു ബന്ധം ഉണ്ടെകിൽ അത് ഒരു പുരുഷനും അംഗീകരിക്കാൻ കഴിയില്ല, ഒരു പുരുഷന് ആണ് മോശപ്പെട്ട ബന്ധം എങ്കിൽ ഒരു സ്ത്രീയും അത് അംഗീകരിക്കില്ല എന്നതും സത്യം ആണ്. ദാമ്പത്യത്തിൽ എല്ലാത്തിനും ഒരു അതിരു വേണം, അതിലുപരി പരസ്പ്പരം മനസ്സിലാക്കാനുള്ള കഴിവും അനിവാര്യം ആണ് എന്നുമാണ് എം ജി ശ്രീകുമാർ പറഞ്ഞത്.











