ആ കാര്യങ്ങൾ വിവാഹത്തിന് ശേഷം പ്ലാൻ ചെയ്തത് കൊണ്ടായിരിക്കാം നടക്കാതെ പോയത്, അനുഭവം പങ്ക് വെച്ച് രസ്ന പവിത്രൻ

Rasna-Pavithran.actress
Rasna-Pavithran.actress

ഈ കോവിഡ് മഹാമാരിയുടെ കാലത്ത് വിവാഹം കഴിഞ്ഞ ഒട്ടുമിക്ക വ്യക്തികൾക്കും ഹണിമൂൺ യാത്രകൾ പോകുവാൻ സാധിച്ചിട്ടില്ല എന്ന് തന്നെ പറയാൻ കഴിയും. ഇതേ അവസ്ഥ തന്നെയാണ് സിനിമാ താരങ്ങൾക്കും. സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങി കിടക്കുന്നതിനാൽ മിക്കവരും വീടുകളിൽ കഴിയുകയാണ്.ഇപ്പോളിതാ അങ്ങനെ ഹണിമൂൺ ട്രിപ്പ് മാറ്റിവെക്കേണ്ടതായ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ്.യാത്രകളെ ഒരു പാട് സ്നേഹിക്കുന്നുണ്ടെങ്കിലും വളരെ ചിലവ് ചുരുക്കിയുള്ള  യാത്രങ്ങൾ ഒന്നും തന്നെ തനിക്ക് കഴിയില്ലെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് രസ്ന.

Rasna-Pavithran-new1
Rasna-Pavithran-new1

ഒരു തനി മലയാളി ആണെങ്കിലും തമിഴ് സിനിമാ ലോകത്ത് വളരെ ശ്രദ്ധേയമായ താരമായി മാറി കൊണ്ടിരിക്കുകയാണ് രസ്ന പവിത്രൻ. ഏറ്റവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ തെരിയാമാ ഉന്ന കാതലിച്ചിട്ടേനിൽ നായികയായത്തോട് കൂടിയാണ് താരത്തിന് ആരാധകർ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയത്. അതെ പോലെ യുവ നടൻ പൃഥ്വിരാജിനെ നായകനാക്കി മലയാളികളുടെ പ്രിയ സംവിധായ കൻ ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിലും രസ്ന വളരെ മികച്ച അഭിനയം കാഴ്ച വെച്ചിരുന്നു.മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങള്‍, ആമി,എന്നീ ചെറുതും വലുതുമായ ചിത്രങ്ങളിലും താരം വളരെ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. രസ്ന വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത് 2019ൽ ആയിരുന്നു.ഡാലിൻ സുകുമാരാണ് ഭർത്താവ്.

Rasna Pavithran2
Rasna Pavithran2

വിവാഹം കഴിഞ്ഞതിന് ശേഷം ഹണിമൂൺ യാത്ര പോകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.അപ്പോൾ ആ സമയത്ത് അല്ലെ കോവിഡ് വന്നത്.അത് ഒരു തരത്തിൽ പറഞ്ഞാൽ ഉർവശീശാപം ഉപകാരമായിയെന്ന് പറഞ്ഞത് പോലെയാണെന്ന് രസ്ന പറയുന്നു.അത് കൊണ്ട് തന്നെയാണ് കുറെ കാലം ഒരുമിച്ച് താമസിക്കാൻ ഞങ്ങൾ സാഹചര്യമുണ്ടായി.രണ്ടുപേരുടെയും വീട്ടുകാരുടെ കൂടെ കഴിയാനുള്ള  ഭാഗ്യവും ലഭിച്ചു. ആദ്യ൦ കോവിഡ് ഉണ്ടായ സമയത്ത് ഞങ്ങൾ ബംഗ്ലൂരിലായിരുന്നു.അത് കൊണ്ട് വീടിനുള്ളിൽ തന്നെ ഇരുകേണ്ടി വന്നു.വിവാഹം കഴിഞ്ഞ സമയം ആയത് കൊണ്ട് തന്നെ വളരെ ഏറെ  പാചക പരീക്ഷണങ്ങളും ഒക്കെ ചെയ്യാന്‍ അവസരം കിട്ടി.പക്ഷെ എന്നാൽ ഒട്ടുമിക്ക ആളുകളും ചെയ്യുന്നത് പോലെ  യൂട്യൂബ് ചാനലൊന്നും  ആരംഭിക്കാൻ എനിക്ക് ഒട്ടും  ഉദ്ദേശ്യമില്ലായിരുന്നു.

Rasna-Pavithran-new-3
Rasna-Pavithran-new-3

ഈ കഴിഞ്ഞ വർഷം കോവിഡ് എന്ന മഹാമാരിയെ മികച്ച  രീതിയിൽ  പരിചയ പ്പെടാനുള്ളതായിരുന്നു.പക്ഷെ ഈ വർഷമാക്കട്ടെ കൂടുതൽ  പഠിക്കാനുള്ളതായിരുന്നുവെന്ന്  രസ്‌ന വ്യക്തമാക്കുന്നു.അതെ പോലെ പോയി കാണുവാൻ കുറെ ഏറെ ആഗ്രഹമുള്ള സ്ഥലങ്ങളുണ്ട്.ചെറുപ്പകാലത്ത്  മലേഷ്യയില്‍ പോകണമെന്ന് വലിയൊരു ആഗ്രഹമുണ്ടായിരുന്നു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് തന്നെ അവിടെ പോകുവാൻ കഴിഞ്ഞു.അതെ പോലെ തന്നെ  ദുബായിലും പോയിട്ടുണ്ട്. അധികം വിദേശരാജ്യങ്ങളിലേക്ക് ഒന്നും പോയിട്ടില്ല. പക്ഷേ എന്നാൽ മിക്ക സ്ഥലങ്ങളിലും  പോകണമെന്നതാണ് അതിയായ ആഗ്രഹം. ഒരു പാട് ഇഷ്ടമുള്ള നാട് ഏതാണെന്ന് ചോദിച്ചാല്‍ ഒട്ടും കാത്തിരിക്കാതെ  യുഎസ് എന്ന് തന്നെ പറയും. അതിന്റെ കാരണം ഒന്നുമില്ല. അവിടേക്ക് പോകണമെന്ന് വലിയ ആഗ്രഹം മാത്രം.