കാമുകൻ എന്നെ തേച്ചപ്പോൾ എന്റെ മറുപടി ഒരിക്കലും മറക്കാൻ കഴിയാത്തതായിരുന്നു, അനുഭവം പങ്ക് വെച്ച് അന്ന ബെൻ

Anna-Ben01
Anna-Ben01

മലയാളികൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച കുമ്പളങ്ങി നൈറ്റ്സ്  എന്ന ചിത്രത്തിലെ ബേബി മോൾ എന്ന കഥാപാത്രത്തിലൂടെ തിളങ്ങിയ താരമാണ് അന്ന ബെൻ.അതിന് ശേഷം പിന്നീട്  ‘ഹെലനാ’യിയെത്തി  അഭിനയ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ അന്നയ്ക്ക് കഴിഞ്ഞു. എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രാധാന്യം എന്നത് തന്നെയാണ് കരിയറിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എന്നും അന്ന ഇതിന് മുൻപ് പറഞ്ഞിരുന്നു. അതെ പോലെ തന്നെ തനിക്ക് പണ്ട് തന്റെ ശരീരത്തെ കുറിച്ച് ഭയങ്കര അപകർഷതാ ബോധം ആയിരുന്നുവെന്നും അത് കൊണ്ട് താൻ അത് മറയ്ക്കാൻ വേണ്ടി മേക്കപ്പ് ഉപയോഗിക്കുമായിരുന്നുവെന്നും അന്ന ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.

Anna Ben
Anna Ben

എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു. ഏറെ കരുത്ത് വേണ്ടിവന്ന ഒരു യാത്ര തന്നെയായിരുന്നു ഇത്. നമ്മുടെ ശരീരത്തെ കുറിച്ച് സ്വയം അപഹര്‍ഷത സൃഷ്ടിച്ച് അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍’ എന്നുമാണ് താരം പറഞ്ഞത്.ഇപ്പോൾ അന്ന വ്യക്തമാക്കുന്നത് എന്തെന്നാൽ ഒരു അഭിമുഖത്തിനിടയിൽ തനിക്ക് ക്രഷ് തോന്നിയ ഒരു സെലിബ്രിറ്റിയെ കുറിച്ച് തുറന്ന് പറയുകയാണ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട് താരങ്ങളെ കുറിച്ച് സെലിബ്രറ്റി ക്രഷിനെ കുറിച്ചൊക്കെ താരം പറയുന്നത്.നടന്‍ മാധവനോടാണ് തനിക്ക് ആദ്യമായി അങ്ങനെയൊരു ക്രഷ് തോന്നിയതെന്നാണ് അന്ന പറയുന്നത്.അതെ പോലെ തന്നെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു.ഒരു കിടിലൻ തേപ്പ് അങ്ങനെ കിട്ടിയുട്ടുണ്ടെന്നും പക്ഷെ എന്നാൽ തിരിച്ച്‌ അതെ രീതിയിൽ തന്നെ  തേപ്പ് കൊടുത്തിട്ടുണ്ടെന്നുമായിരുന്നു താരത്തിന്റെ മറുപടി.അതെ പോലെ വളരെ പ്രധാനമായും മലയാളത്തിന്റെ പ്രമുഖ തിരക്കഥാകൃത്ത് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന ടാഗ് സ്കൂളില്‍ അല്ലാതെ മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ലെന്നും അന്ന ബെന്‍ വ്യക്തമാക്കുന്നു.

Anna Ben2
Anna Ben2

ബെന്നി പി. നായരമ്പലത്തിന്റെ മകൾ എന്ന മേൽവിലാസത്തിൽ അഭിനയലോകത്ത്  അച്ഛനോടുള്ള എല്ലാവരുടെയും ആ വലിയ സ്‌നേഹം തന്നിലേക്കും പകര്‍ന്നു കിട്ടാറുണ്ട്.നിരവധി വർഷത്തെ അനുഭവം അച്ഛന് സിനിമാലോകത്തുണ്ട്.ആളുകൾ അച്ഛനോടുള്ള വലിയ ബഹുമാനം,സ്‌നേഹം,കരുതൽ എന്നിവയെല്ലാം തന്നെ എന്നിലേക്കും വരുന്നുണ്ട്.അതെല്ലാം തന്നെ ഏറ്റവും ഗുണം ചെയ്യുന്ന കാര്യം തന്നെയാണ്.സെറ്റിലേക്കൊക്കെ പോകുമ്പോൾ  അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്ഷനില്‍ ഉള്ളവരായാലും അവരെല്ലാം തന്നെ  അച്ഛന്റെ കൂടെ ജോലി ചെയ്തവരായിക്കും.നന്നേ ചെറു പ്രായത്തിൽ അവരെല്ലാം തന്നെയും കണ്ടിട്ടുണ്ടെന്ന് താരം പറയുന്നു.ആ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ അവരെല്ലാം തന്നെ സ്വന്തം  മകളായും ഏറ്റവും അടുത്ത ഒരു വ്യക്തിയുമായിയൊക്കെയാണ് കാണുന്നത്.അതെ പോലെ വളരെ പ്രധാനമായും അഭിനയ ലോകത്ത് അവർ നൽകുന്നത് ഏറ്റവും വലിയ ഒരു പ്രചോദനം തന്നെയാണെന്നും അന്ന ബെൻ കൂട്ടി ചേർത്തു.