ഏറ്റവും ചെറിയ ഇടവേളയിൽ മലയാളത്തിന് നഷ്ട്ടമായത് മികച്ച രണ്ട് നടന്മാരെയാണ്, കൃഷ്ണകുമാർ

risabava.remesh
risabava.remesh

മലയാളികളുടെ പ്രിയ നടൻ കൃഷ്ണകുമാർ ഇപ്പോളിതാ വിധി തട്ടിയെടുത്ത അഭിനയ ലോകത്തിലെ കലാകാരന്മാരുടെ ഓര്‍മ്മയിൽ വിതുമ്പുകയാണ്.സിനിമാ ലോകത്ത് എന്നെന്നും നിറഞ്ഞു നിന്നിരുന്ന നടന്‍ റിസബാവയുടെയും രമേശ് വലിയശാലയുടെയും ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ട് വികാര നിര്‍ഭരനായിരിക്കുകയാണ്.അതെ പോലെ ഈ രണ്ട് മഹാനടൻമാർക്കൊപ്പം അഭിനയിച്ച  ഓര്‍മ്മകൾ കൂടി ഈ കുറിപ്പിലൂടെ പങ്ക് വെക്കുകയാണ്.

risabava.new
risabava.new

രണ്ടു സഹോദരങ്ങൾ ആണ് ഏതാനും ദിവസങ്ങളുടെ ഇടയിൽ വിട്ടു പിരിഞ്ഞത്.നല്ല രണ്ടു കലാകാരന്മാർ.. രമേഷും, റിസബാവയും… ഞങ്ങൾക്ക് ഒരുമിച്ചു അഭിനയിക്കാൻ അവസരം കിട്ടിയത് “വസുന്ദര മെഡിക്കൽസ്” എന്ന സീരിയലിൽ ആയിരുന്നു. തമ്മിൽ വലിയ പ്രായ വ്യത്യാസമില്ലായിരുന്നു. എങ്കിലും എന്റെ അച്ഛനായിട്ടായിരുന്നു റിസബാവ വേഷമിട്ടിരുന്നത് . രമേഷ് , മെഡിക്കൽസിലെ ഒരു സീനിയർ സ്റ്റാഫായിട്ടും. ഒന്നര വർഷം ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാൽ നല്ല സൗഹൃദമായിരുന്നു..റിസഭാവയുമായി പിന്നീട് ധാരാളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. രമേഷിനെ അവസാനമായി കണ്ടത് ഇലക്ഷൻ പ്രചാരണത്തിനിടക്ക് രമേഷിന്റെ വീട്ടിൽ വോട്ട് ചോദിച്ചു പോയപ്പോൾ… രണ്ടു പേരെയും ഇഷ്ടമായിരുന്നു…അവർ യാത്രയായി…. എങ്ങോട്ടെന്നറിയില്ല.. ഓം ശാന്തി..

Remesh
Remesh

അതെ പോലെ തന്നെ മലയാളികൾ എന്നെന്നും പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്‌ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ മിക്കവാറും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്  കൃഷ്‌ണകുമാറിന്റെ കുടുംബത്തിലെ വിശേഷങ്ങൾ തന്നെയാണ്.ആരാധകരുമായി ഏറ്റവും അടുത്ത് ബന്ധം സൂക്ഷിക്കുന്ന  താരത്തിന്റെയും കുടുംബാംഗങ്ങളുടേയും ചെറിയ വിശേഷങ്ങൾ പോലും വാർത്തകളിൽ ഇടം നേടാറുണ്ട്.