മലയാളീപ്രേക്ഷരുടെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ.വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് കഴിഞ്ഞു. വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തു. അങ്ങനെ ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ വളരെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നിരവധി ഗോസിപ്പുകൾ നേരിട്ടിട്ടുള്ള ഒരു താരം കൂടിയാണ് ഉണ്ണിമുകുന്ദൻ. മിക്കപ്പോഴും സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെടുന്നത് താരത്തിന്റെ വിവാഹ വാർത്തകളാണ്.താരത്തിന്റെ ആരാധകര്‍ ചിത്രം ഏറ്റെടുക്കാറുണ്ടെങ്കിലും മിക്കപ്പോഴും താരത്തിനെ തേടി നിരവധി ട്രോളുകൾ എത്താറുണ്ട്.
അങ്ങനെയുള്ള ഒരു മനോഹര ചിത്രമാണ് ഈ കഴിഞ്ഞ ദിവസം താരം പങ്ക് വെച്ചത്. വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഞാന്‍ ഗന്ധര്വ്വന് എന്ന ചിത്രത്തിലെ നിതീഷ് ഭരദ്വാജിന്റെ ഗന്ധര്വ്വന് കഥാപാത്രത്തെ ഓർമ്മപ്പെടുത്തുന്ന ഏറ്റവും സുന്ദരമായ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.പക്ഷെ എന്നാൽ ഈ ഒരു ഗന്ധര്വ്വന് താടിയും മീശയുമുണ്ടെന്നതാണ് ഏറ്റവും വലിയൊരു പ്രത്യേകത. താരം തന്റെ ചിത്രത്തിന് നല്കിയ ക്യാപ്ക്ഷന്‍ എന്തെന്നാൽ എല്ലായിപ്പോഴും ഗന്ധര്‍വ്വന്മാരുടെയും ദൈവങ്ങളുടെയും ലോകം എന്നെ ആകര്ഷിക്കാറുണ്ടെന്നാണ്. ഈ മനോഹര ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം നിരവധി ആളുകളാണ് താരത്തിനെ ട്രോളി രംഗത്ത് വന്നിരിക്കുന്നത്. ‘ഹാവൂ ഗന്ധര്വ്വന് വലിയ പൊട്ട് തൊട്ടിട്ടില്ല ആശ്വാസം’, ‘ഹോ മീശ വച്ച ഗന്ധര്വ്വന്’, ‘താടിയുള്ള ശ്രീകൃഷ്ണനെ മീശമാധവനില്‍ കണ്ടിട്ടുണ്ട്,, താടിയുള്ള ഗന്ധര്‍വനെ ആദ്യായിട്ടാ കാണുന്നെ’, ‘തലയില്‍ LED ഒക്കെയായിട്ട് എങ്ങട്ടാ ഗന്ധര്വ്വനുണ്ണീ’ എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ വേറിട്ട കമെന്റുകൾ നിറഞ്ഞത്.
അതെ പോലെ നിലവിൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ സൂപ്പർ താരം മോഹൻലാൽ സുപ്രധാന കഥാപാത്രത്തിലെത്തുന്ന ട്വില്‍ത്ത് മാനില്‍ അഭിനയിക്കുകയാണ്.അതെ പോലെ ജീത്തു ജോസഫിന്റെ സംവിധാനമികവിൽ തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ അടുത്ത സമയത്താണ് ആരംഭിച്ചത്. അതെ പോലെ ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളാണ് അനുശ്രീ, അതിഥി രവി,ലിയോണ ലിഷോയ്, നമിതാ പ്രമോദ്, പ്രിയങ്ക നായര്‍ എന്നിവർ.ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് കെ കൃഷ്ണ കുമാറാണ്.ആന്റണി പെരുമ്പാവൂർ ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ദൃശ്യംത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം ആന്റണി പെരുമ്ബാവൂര്‍, മോഹന്‍ലാല്‍, ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ട്വില്‍ത്ത് മാന്‍. ഉണ്ണി മുകുന്ദൻ്റേതായി ഏറ്റവും അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രങ്ങളാണ് മാമാങ്കം, മിഖായേൽ എന്നിവ.