ഇത് ഞങ്ങളുടെ കീർത്തി തന്നെയാണോ ? വിശ്വസിയ്ക്കുവാൻ കഴിയുന്നില്ലെന്ന് ആരാധകർ !

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒരു ചലച്ചിത്രമായിരുന്നു ഗീതാഞ്ജലി. ഗീതാഞ്ജലി എന്ന ചലച്ചിത്രത്തിലൂടെ ആയിരുന്നു നിർമാതാവ് സുരേഷ് കുമാറിനെയും അഭിനേത്രി മേനകാ സുരേഷിനെയും മകൾ കീർത്തി സുരേഷിന്റെ അഭിനയജീവിതത്തിൽ നായികയായുള്ള അരങ്ങേറ്റവും. വിരലിലെണ്ണാവുന്ന മലയാളചലച്ചിത്രങ്ങൾ മാത്രമാണ് കീർത്തി അഭിനയിച്ചത് എന്നാൽ പോലും തമിഴിലും തെലുങ്കിലും താരം തിരക്കേറിയ ഒരു നടിയായി വളർന്നത് വളരെ പെട്ടെന്നായിരുന്നു.മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ ഇതിനോടകം തന്നെ കീർത്തിയെ തേടിയെത്തി. മലയാളത്തിൽ അതികം സജീവമല്ലെങ്കിലും കന്നഡ തെലുങ്ക് ചിത്രങ്ങളിൽ വളരെയധികം തിരക്കുള്ള നടിയാണ് ചിംന്നിപ്പോൾ കീർത്തി. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കാൻ ഇരിയ്ക്കുന്ന മറയ്ക്കറിലും കീർത്തി മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.അത്തരത്തിൽ താരമിപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് കീർത്തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. അതികം ഗ്ലാമർ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടില്ലാത്ത കീർത്തിയുടെ പുത്തൻ മേക്കോവർ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. ഇത് ഞങ്ങളുടെ കീർത്തി തന്നെയാണോ എന്നാണ് ചിത്രങ്ങൾ കണ്ടതിനു ശേഷം മലയാളി ആരാധകരുടെ സംശയം. നിരവധി ലൈക്കുകളും കമ്മന്റുകളുമായി ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിരിയ്ക്കുകയാണ്.