
ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളും വാർത്ത ചാനലുകളും ഒന്നുപോലെ ഏറ്റുപിടിച്ചിരിയ്ക്കുന്ന, ചർച്ച ചെയ്യുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ നിന്നും സന്തോഷ് പണ്ഡിറ്റിന് ഏൽക്കേണ്ടി വന്ന അപമാനം. നിത്യ ദാസും നവ്യാനായരും അതിഥികളായി എത്തിയ എപ്പിസോഡിൽ ആയിരുന്നു ഇരുവരും ഒപ്പം തന്നെ മറ്റ് താരങ്ങളും ചേർന്ന് സന്തോഷ് പണ്ഡിറ്റിനെ അപമാനിയ്ക്കുന്ന തരത്തിൽ പെരുമാറിയത്.
ഇതേ തുടർന്ന് സ്റ്റാർ മാജിക് ടീമിനെതിരെയും നവ്യയ്ക്കും നിത്യ ദാസിനും അവതാരകയായ ലക്ഷ്മി നക്ഷത്രയ്ക്കും ഉൾപ്പടെ പഴി കേൾക്കേണ്ടി വന്നിരിയ്ക്കുകയാണ്. ഈ ഒരു അവസരത്തിൽ നവ്യയുടെ ഒരു പഴയകാല വീഡിയോ പൊക്കിക്കൊണ്ട് വന്നിരിയ്ക്കുകയാണ് സോഷ്യൽ മീഡിയ. പണ്ട് സ്കൂൾ കലോത്സവ വേദിയിൽ കലാതിലക പട്ടം അമ്പിളി ദേവിയ്ക്ക് ലഭിച്ചതിനെ തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ നിന്നും പൊട്ടി കരയുന്ന നവ്യയെ ആണ് വിഡിയോയിൽ കാണുവാൻ സാധിയ്ക്കുന്നത്.
ഒപ്പം തന്നെ അമ്പിളി ദേവി ഒന്നും ചെയ്തിട്ടില്ലെന്നും തനിയ്ക്ക് ലഭിയ്‌ക്കേണ്ടതാണ് ആ കലാതിലക പറ്റാമെന്നും നവ്യ മാധ്യമങ്ങളോട് നിറ കണ്ണുകളോടെ പറയുന്നുണ്ട്. ഒപ്പം തന്നെ വിഡിയോയിൽ കലാതിലക പട്ടം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് പറയുന്ന അമ്പിളി ദേവിയെയും കാണുവാൻ സാധിയ്ക്കുന്നുണ്ട്. ഈ വീഡിയോ വലിയ രീതിയിൽ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിയ്‌ക്കുന്നത്. മറ്റുള്ളവരെ അപമാനിച്ചുകൊണ്ട് വേദികളിൽ ഇരുന്ന് സംസാരിയ്ക്കുമ്പോൾ ഈ കാര്യങ്ങൾ എപ്പോഴും ഓർമ വേണം എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകർ പറയുന്നത്.











