കട്ടപ്പനയിലെ ഹൃതിക് റോഷന്റെ നായിക വിവാഹിതയായി ; വിവാഹം ഷാലുവുമായുള്ള പ്രണയവർത്തകൾക്ക് പിന്നാലെ !

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയ ലോകത്തേയ്ക്ക് കാലെടുത്ത് വെച്ച താരമാണ് ലിജോ മോൾ. തുടർന്ന് കട്ടപ്പനയിലെ ഹൃതിക് റോഷനിലെ നായികയായും താരം തിളങ്ങി. വിരലിലെണ്ണാവുന്ന മലയാള സിനിമകളിൽ മാത്രമാണ് ലിജോ മോൾ അഭിനയിച്ചിട്ടുള്ളു എങ്കിലും ആ കഥാപാത്രങ്ങൾ എല്ലാം മലയാളി മനസ്സിൽ നിലനിൽക്കുന്നവയായിരുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം സജീവമാണ്. സിദ്ധാർത്ഥിനൊപ്പമാണ് തമിഴിൽ ലിജോമോള് നായികയായി അരങ്ങേറിയത്. ഇന്നിപ്പോൾ ലിജോമോള് വിവാഹിതയായിരിയ്ക്കുകയാണ്. അരുൺ ആന്റണിയാണ് ലിജോയെ ജീവിതത്തിൽ സ്വന്തമാക്കിയത്. ക്രിസ്ത്യൻ ആചാരപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിയ്ക്കുകയാണ്. മുൻപ് ലിജോ മോളും അഭിനേതാവായി ഷാലു റഹീമും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരായെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താനും ഷാലു റഹിമും തമ്മിൽ പ്രണയത്തിലാണ്. വീട്ടുകാരുടെയും സുഹൃത്തുകളുടെയും അറിവോടെയാണ് തങ്ങളുടെ ബന്ധം എന്നും താരം അറിയിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ താരം അരുണിനെ വിവാഹം കഴിച്ചിരിയ്ക്കുന്നത്. വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ ഷാലു ആയിരിയ്ക്കുമോ എന്നായിരുന്നു ആരാധകർ ചോദിച്ചത്. എന്നാൽ പിന്നീടാണ് അത് ഷാലു അല്ല എന്ന് ആരാധകർ മനസിലാക്കിയത്.