അങ്ങനെ ആരും അറിയാതെ തന്നെയാണ് കാര്യം നടന്നത്, ജീവിതത്തിനെ കുറിച്ച് ശ്രിയ ശരണ്‍

Shriya-Sharan01
Shriya-Sharan01

സിനിമാ ലോകത്തിലെ നടി-നടന്മാരുടെ കുടുംബ ജീവിതത്തിനെ കുറിച്ചുള്ള കഥകൾ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.അതെ പോലെ തന്നെ നടിമാർ ഗര്‍ഭിണിയാണെന്ന് വെറും സൂചനകൾ വെച്ച് കൊണ്ട്  വാർത്ത ഉണ്ടാക്കുകയും പിന്നീട് അത് സത്യമാകുകയും ചെയ്യുന്നു.പക്ഷെ എന്നാൽ ഗോസിപ്പ് കോളങ്ങളിൽ ഒന്നും തന്നെ സ്ഥാനംനേടാതെ കുഞ്ഞിന് ജന്മ നൽകിയിരിക്കുകയാണ് സിനിമാ പ്രേമികളുടെ പ്രിയ നടി ശ്രിയ ശരണ്‍. മലയാളം,തമിഴ്,തെലുങ്ക് ,ഹിന്ദി എന്നീ ഭാഷ ചിത്രങ്ങളിൽ വളരെ സജീവമായി തന്നെ നിറഞ്ഞു നിൽക്കുന്ന താരമാണ് ശ്രിയ ശരണ്‍. ഇന്ത്യ മുഴുവൻ ആരാധകരുള്ള ഒരു അഭിനേത്രി ഗര്‍ഭിണിയായി എന്ന കാര്യം ആരും തന്നെ പുറത്ത് വിട്ടിരുന്നില്ല.

Shriya Sharan1
Shriya Sharan1

നീണ്ട നാളത്തെ ദിവ്യമായ പ്രണയത്തിന് ശേഷമായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇന്ത്യൻ  ആചാരപ്രകാരമായിരുന്നു ശ്രിയ ശരണിന്റെയും  ആന്‍ഡ്രേയ് കൊഷ്ചിവും വിവാഹം നടന്നത്.വിവാഹത്തിന് ശേഷമുള്ള മനോഹര ചിത്രങ്ങൾ പുറത്ത് വന്നപ്പോളാണ് താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന കാര്യം ആരാധകർ അറിയുന്നത്.വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു ഈ കഴിഞ്ഞ മാർച്ച് മാസം മൂന്നാം തീയതി വിവാഹ വാര്‍ഷികം ആഘോഷിച്ച ഇരുവരെയും കൂടെ ഒരു കുഞ്ഞുവാവ കൂടി ഉണ്ട് എന്നത് വളരെ വലിയ ഒരു പ്രത്യേകത തന്നെയാണ്.

Shriya Sharan3
Shriya Sharan3

കോവിഡ് മഹാമാരിയെ തുടർന്ന് വീട്ടിൽ തന്നെ  ക്വാറന്റൈനില്‍ ആയിരുന്ന സമയത്തായിരുന്നു താരം ഗര്‍ഭിണിയാവുന്നത്.ഈ കഴിഞ്ഞ വർഷം  ഗര്‍ഭിണിയായിരുന്നു എന്ന് സൂചിപ്പിച്ച്‌ കൊണ്ട് നിറവയറിലുള്ള ശ്രിയയുടെ മനോഹര ചിത്രവും വീഡിയോയി ലൂടെ കാണിച്ചിരിരുന്നു.ഹായ് പ്രിയപ്പെട്ടവരേ ഞങ്ങൾക്ക് രണ്ടു പേർക്കും 2020 ലെ ക്വാറന്റൈന്‍  വളരെ കുറച്ച് ആവേശമുള്ളതായിരുന്നു.ലോകം വളരെ പ്രക്ഷുബ്ദമായ അവസ്ഥയി പോയപ്പോൾ ഞങ്ങൾ ഇരുവരുടെയും ലോകം വളരെ വേഗത്തിൽ മാറുകയായിരുന്നു.ആ ലോകം എന്നത് സാഹസികതയും ആവേശവും ചില പഠനങ്ങളും നിറഞ്ഞു കവിഞ്ഞ ഒരു ലോകം തന്നെയായിരുന്നു.ഒരു മാലാഖകുട്ടി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ എന്ത് കൊണ്ടും ഞങ്ങൾ ഇരുവരും അനുഗ്രഹീതരാണ് അത് കൊണ്ട് തന്നെ എന്നും എപ്പോഴും ഞങ്ങൾ ദൈവത്തിനോട് നന്ദിയുള്ളവർ ആയിരിക്കും  താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.

.