നിഖിതയെ ഓര്‍മ്മയുണ്ടോ

ബാലതാരമായി സിനിമാ സീരിയല്‍ രംഗത്തെത്തിയ നടി നിഖിതാ രാജേഷ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ആര്‍ക്കും പെട്ടെന്ന് മനസിലാകില്ല. ഓമനത്തിങ്കള്‍പക്ഷിയിലെ അന്നമോളെന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആളെ പിടികിട്ടും. അതെ, നിഖിത രാജേഷായിരുന്നു അന്നമോളെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്. ഓമനത്തിങ്കള്‍പക്ഷിക്ക് ശേഷം രഹസ്യം, ദേവീമാഹാത്മ്യം, സസ്‌നേഹം, തുടങ്ങി നിരവധി പരമ്പരകളിലാണ് നിഖിത വേഷമിട്ടത്. കുറച്ച് സിനിമകളിലും നിഖിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തമിഴ് പരമ്പരകളിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നിഖിതയുടെ വാക്കുകള്‍ മലയാള പരമ്പരയില്‍ ചെയ്ത അന്നമോള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും ആളുകള്‍ കാണുമ്പോള്‍ അന്ന മോള്‍ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അരികിലേക്ക് വരുന്നത്. ഇപ്പോഴും ആളുകള്‍ ആ കഥാപാത്രം ആണ് ഓര്‍ത്തിരിക്കുന്നത്.

പ്രണയമൊന്നുമില്ലെന്നും താരം പറഞ്ഞു.
തനിക്ക് അങ്ങനെ ഒരുപാട് ഫ്രണ്ട്സ് ഒന്നുമില്ല . രണ്ടു മൂന്നു പേരുണ്ട് അവരാണ് തന്റെ അടുത്ത സുഹൃത്തുക്കള്‍ അവരെ ചുറ്റിപ്പറ്റിയാണ് എപ്പോഴും താനെന്നും നിഖിത പറഞ്ഞു.