പ്രേക്ഷകരിൽ നിഗൂഢത സൃഷ്ടിക്കാതെ സ്റ്റാർ മൂവി റിവ്യൂ വായിക്കാം

ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാർ, പൃഥ്വിരാജ്, ജോജു ജോർജ്ജ്, ജാഫർ ഇടുക്കി, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ തുടക്കം തന്നെ അന്ധവിഷ്വസങ്ങളെ പ്രമയമാക്കി തുടങ്ങുന്ന സിനിമ ഒരു കുടുംബ ജീവിതത്തിൽ ബാധിക്കുന്ന തരത്തിലാണ് ആദ്യ പകുതി മുന്നോട്ട് പോകുന്നത്. എന്നാൽ ഈ ചിത്രം ഹോറർ ബേസ് മൂവി ആണെങ്കിലും പ്രേക്ഷകരിൽ അത്രയധികം ഭീതി ജനിപ്പിക്കാൻ ആദ്യ പകുതിക്ക് കഴിയുന്നില്ല. എന്നാൽ സിനിമയുടെ സിനിമാറ്റോഗ്രാഫിയും, ജോജു ജോർജിന്റെ ചില ഡയലോഗുകളും നല്ല രീതിയിൽ പ്രേക്ഷകരിൽ ആകർഷിച്ചിട്ടുണ്ട്. എന്നിരുന്നാലും ചില സീനുകൾ ലാഗ് ആയി തോന്നുന്നുണ്ട്.

കൂടതെ സ്റ്റാർ ഒരു ത്രില്ലർ സ്വാഭാവം ഉള്ള ചിത്രം ആണെങ്കിലും പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്ന സീനുകളൊന്നും തന്നെ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഇല്ല. പിന്നെ ബിജിഎം എല്ലാം നല്ലരീതിയിൽ തന്നെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യ പകുതി കഴിയുമ്പോൾ തന്നെ എന്താണ് ഈ കഥ എന്ന് പ്രക്ഷകർക്കുള്ളിൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നുണ്ട്. രണ്ടാം പകുതി തുടങ്ങുമ്പോൾ കുറുവാക്കാവ് എന്ന സ്ഥലത്തേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്നു. തുടർന്നുള്ള അവിടുള്ള അന്തവിശ്വാസങ്ങളും, അനാചാരങ്ങളും പ്രേക്ഷകരെ നല്ലപോലെ മുഷിപ്പിക്കുന്ന ഒന്നാണ്.

തുടർന്ന് മാനസികമായി തകർന്ന നായകൻ വീട് വിട്ട് ഇറങ്ങി തിരികെ എത്തുമ്പോൾ പ്രേക്ഷകർ കാത്തിരുന്ന ഗസ്റ്റ് റോളിൽ ഡോക്ടറായി പൃഥ്വിരാജ് എത്തുന്നു. തുടർന്ന് അന്ധവിശ്വസനകളെ പൊളിച്ചടുക്കുകയും ഒരു സ്ത്രീക്ക് പ്രായം മാറുന്നതിന് അനുസരിച്ച് ശരീരഘടനയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ അവളുടെ പെരുമറ്റതായും മനസികതയും കുടുംബത്തെയും ബാധിക്കുന്നതായി കണ്ടെത്തുന്നു. അത് യഥാസമയം തിരിച്ചറിയാതെ അന്ധവിശ്വാസങ്ങളുടെ പിറകെ പോയി ബാധ എന്നെല്ലാം പറഞ്ഞുളള തെറ്റായ സമീപനം കണ്ടെത്തുകയും ചെയ്യുന്നു. ഇങ്ങനെ സിനിമ ഒരു കൺക്ലൂഷനിൽ എത്തുന്നു. സിനിമയുടെ അവസാനം ആകുമ്പോയേക്കും ഒരു ഇൻഫൊർമേറ്റീവ് സബ്ജക്ട് എന്ന നിലയിലേക്ക് എത്തുന്നു. ഇതാണ് സിനിമയുടെ മൊത്തത്തിലുള്ള പ്രമേയം.