എന്നാലും എന്റെ അളിയാ…ഈ കൊച്ചിന്റെ ഒരു മാറ്റമേ…ഗ്ലാമര്‍ മേക്കോവറുമായി അനശ്വര രാജന്‍

തണ്ണീര്‍മത്തന്‍ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികാപദവിയിലേക്ക് ഉയര്‍ന്ന് വന്ന താരമാണ് അനശ്വര രാജന്‍. അനശ്വരയുടേതായി പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇടയ്ക്ക് ഷോര്‍ട്‌സ് ധരിച്ച ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു. ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളജെ എ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പുതിയ മലയാള ചലച്ചിത്രം നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം.

മലയാളത്തിലെ ആദ്യ ജോണ്‍എബ്രഹാം ചിത്രത്തില്‍ നായികയായി എത്താനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത് പുതുമുഖ നായികയായ അനശ്വരരാജന്‍ ആണ്. മൈക്ക് എന്നാണ് പുതിയ ജോണ്‍ എബ്രഹാം ചിത്രത്തിന്റെ പേര്. വിഷ്ണു ശിവപ്രസാദ് ആണ് സംവിധായകന്‍. നിരവധി പുതുമുഖ താരങ്ങള്‍ക്ക് സിനിമാ ലോകത്തേക്ക് വഴിയൊരുക്കിയ നിര്‍മ്മാണക്കമ്പനിയാണ് ജെ എ എന്റര്‍ടെയിന്‍മെന്റ്. കൊച്ചിയില്‍ വെച്ച് നടന്ന ലോഞ്ചിങ് ചടങ്ങില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അനശ്വരയും രഞ്ജിത്തും ചേര്‍ന്നതാണ് ആദ്യ പോസ്റ്റര്‍.
ഇപ്പോഴിതാ അനശ്വരയുടെ ഗ്ലാമര്‍ലുക്കിലുള്ള ഒരു ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.