സോഷ്യല്‍ മീഡിയ എന്നെ കെട്ടിച്ചു!! ഭയ്യയുടെ കൂടെ പുറത്തുപോകുമ്പോള്‍ മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങി നടക്കാന്‍ നാണമില്ലേ എന്ന് ചിലര്‍ ചോദിച്ചു!

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലച്ചുവമായി മാറിയ നടിയാണ് ജൂഹി രസ്‌തോഗി. അടുത്തിടെ ആയിരുന്നു ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഇത് താരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. അമ്മയും ജ്യേഷ്ഠനും മാത്രമുള്ള ജൂഹിയുടെ ജീവിതത്തില്‍ നിന്ന് അമ്മ മറഞ്ഞു പോയത് താരത്തിനെ വലിയ സങ്കടത്തിലേക്ക് തള്ളിവിട്ടു, എന്നാലും ഇപ്പോള്‍ ജൂഹി പതിയെ പഴയ ജീവിത രീതിയിലേക്ക് തിരിച്ചു വരികയാണ്. ഇപ്പോഴിതാ ഉപ്പും മുളകും ടീമിന്റെ എരിവും പുളിയും എന്ന പുതിയ പരിപാടിയിലൂടെയാണ് താരം തിരിച്ചെത്തുന്നത്.

ചെറിയ കാലയളവിനുള്ളില്‍ തന്നെ പ്രേക്ഷക മനസ്സില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ ജൂഹിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ പ്രണയത്തെ കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇതിനിടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തള്ളിക്കൊണ്ട് ജൂഹി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പ്രതിസന്ധി കാലഘട്ടത്തില്‍ കൂടെ നിന്നത് റോവിനാണ് എന്നാണ് താരം പറയുന്നത്. അതിനിടെ, ഉപ്പും മുളകും സീരിയലിലെ കല്യാണ സീന്‍ കണ്ട് എല്ലാവരും തെറ്റിദ്ധരിച്ചു എന്നും ജൂഹി കൂട്ടിച്ചേര്‍ക്കുന്നു. അത് സീരിയലിലെ മാത്രം ഒരു കല്യാണം ആണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു.

അതിനെ ചുറ്റിപറ്റിയും ഒരുപാട് വ്യാജവാര്‍ത്തകള്‍ തനിക്ക് എതിരെ വന്നു എന്നാണ് ജൂഹി തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു ദിവസം ഭയ്യയുടെ കൂടെ പുറത്തു പോയപ്പോള്‍ മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങി നടക്കാന്‍ നാണമില്ലേ എന്നുള്ള ചോദ്യങ്ങള്‍ വരെ വന്നിരുന്നു എന്നും താരം പറയുന്നു. അതേസമയം, അമ്മയുടെ മരണ സമയത്ത് താങ്ങായി നിന്നത് റോവിന്‍ ആണെന്നും എന്നാല്‍ വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും ജൂഹി കൂട്ടിച്ചേര്‍ത്തു.