വിവാഹമോചനം, മകന്റെ മരണം- ഈ സുന്ദരിഅമ്മയുടെ ജീവിതദുഃഖങ്ങള്‍ ഇങ്ങനെ

ഉപ്പും മുളകും പോലെ തന്നെ പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ച പരമ്പരയാണ് ചക്കപ്പഴം. നര്‍മ്മം നിറഞ്ഞ കുടുംബ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയുള്ള ഒരു പരമ്പരയാണ് ഇത്. കുറച്ച് കാലം കൊണ്ട് തന്നെ നിറയെ ആരാധകരെയാണ് നേടിയെടുത്തത്. പരമ്പരയിലെ അമ്മായിഅമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സബിത ആണ്. മരുമകളോട് എല്ലാകാര്യത്തിനും മത്സരിക്കുന്ന ഒരു കോമഡി അമ്മായിഅമ്മയാണ് സബിത. അമ്മായിയമ്മ ആണെങ്കിലും സുന്ദരിയായ അമ്മായിയമ്മ ആണെന്നാണ് ആരാധകരുടെ പക്ഷം. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും പങ്കുവെച്ച് കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
കോട്ടയം കടനാട് സ്വദേശിയാണ് സബിത. സബിതയുടെ അമ്മ നഴ്‌സായിരുന്നു അതുകൊണ്ട് അച്ഛമ്മ ആണ് താരത്തിനെ ചെറുപ്പത്തില്‍ വളര്‍ത്തിയത് എല്ലാം. സ്‌കൂള്‍ കോളേജ് പഠനം എല്ലാം ബോര്‍ഡിങ്ങിലും ഹോസ്റ്റലിലും ആയി തീര്‍ത്ത സബിതയ്ക്ക് പഠനശേഷം ചെന്നൈ എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ചു. അപ്പോഴായിരുന്നു വിവാഹം.


വിവാഹത്തിനുശേഷം അമേരിക്കയിലായിരുന്നു താരം. രണ്ടു മക്കളുള്ള സബിതയുടെ മൂത്തമകന്‍ മാക്‌സ്വെല്‍ ജനനസമയത്ത് ഉണ്ടായ ഹെഡ് ഇന്‍ജുറി കാരണം ഭിന്നശേഷിക്കാരന്‍ ആയി മാറുകയായിരുന്നു. പത്തുവര്‍ഷം മുമ്പ് സബിത വിവാഹമോചനം നേടി.2017ല്‍ പന്ത്രണ്ടാം വയസ്സില്‍ തന്റെ മകനെ സബിതയ്ക്ക് നഷ്ടമായി. ജീവിതത്തില്‍ ഒരു മാറ്റം വേണം എന്നു തോന്നിയപ്പോള്‍ എട്ടു മാസം മുമ്പ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു സബിത.
പിന്നീടാണ് അഭിനയത്തിലേക്ക് വരുന്നത്. അമേരിക്കയിലെ ജീവിതം ഒരുപാട് അനുഭവങ്ങളാണ് താരത്തിന് നല്‍കിയത്.