
മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് മഖ്ബൂല്‍ സല്‍മാന്‍. തന്റെയും പിതാവിന്റെയും മൂത്താപ്പയായ മമ്മൂട്ടിയുടെയും സഹോദരനായ ദുല്‍ഖര്‍ സല്‍മാന്റെയും പാത പിന്തുടര്‍ന്നു സഞ്ചരിച്ച് സിനിമയില്‍ എത്തുകയുണ്ടായി.
മഖ്ബൂലിന്റെ വാക്കുകള്‍,
ഒരു ഫാന്‍ ബോയി എന്ന നിലയിലാണ് താന്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കാണാറുള്ളത്. സിനിമയുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ചോദിക്കാറുണ്ട്. അതിനൊക്കെ കൃത്യമായ മറുപടിയും നല്‍കാറുണ്ട്. എല്ലായിപ്പോഴും വളരെ നല്ല ഉപദേശമാണ് അദ്ദേഹം നല്‍കാറുള്ളത്.
അദ്ദേഹം എപ്പോഴും തനിക്ക് വളരെ നല്ല ഉപദേശമാണ് നല്‍കാറുള്ളത്. എന്നാല്‍ മമ്മൂട്ടിയോടുള്ള ഭയം സ്വഭാവികമായും ഉണ്ടാകും. കാരണം അത്ര വലിയ സ്ഥാനത്ത് ഇരിക്കുന്ന ആളാണ് അദ്ദേഹം. അപ്പോള്‍ തീര്‍ച്ചായായും ബഹുമാനവും ഭയവുമൊക്കെയുണ്ടാവും. എന്നാല്‍ എല്ലാവരോടും വളരെ ജോളിയാണ്. കുടുംബത്തിലെ എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്.

ഞാന്‍ ദുല്‍ഖറുമായി കാണുമ്പോള്‍ സിനിമ ചര്‍ച്ചകള്‍ കാര്യമായി ഉണ്ടാവാറുണ്ട്. ഇപ്പോള്‍ ചെയ്യുന്ന സിനിമകളെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും പറയും. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം താരാറുണ്ട്. അത് പോലെ തന്നെ താന്‍ ചെയ്യുന്ന ചിത്രങ്ങളെക്കുറിച്ചും അന്വേഷിക്കാറുണ്ട്. എന്നാല്‍ അതിനുമപ്പുറം വലിയ ചര്‍ച്ചകളൊന്നും ഉണ്ടാകാറില്ല. ഒരു ചേട്ടനും അനിയനും തമ്മിലുള്ള വിഷയങ്ങള്‍ മാത്രമേ സംസാരിക്കാറുള്ളൂ. വല്ലപ്പോഴും മാത്രമേ പരസ്പരം കാണാറുള്ളൂ. അതുകൊണ്ട് തന്നെ തമ്മില്‍ കാണുമ്പോള്‍ പറയാന്‍ ദുല്‍ഖറിനും എനിക്കും ഒരുപാട് വിശേഷങ്ങളുണ്ടാവും.











