സ്റ്റാര്‍ മാജികിനെ ഞെട്ടിച്ച് നടി തന്‍വി രവീന്ദ്രന്റെ പിന്മാറ്റം..!!

സ്റ്റർമാജിക് താരമാണ് നടി തന്‍വി രവീന്ദ്രൻ. വില്ലത്തി വേഷത്തിലാണ് തൻവി എത്തിയിരുന്നെങ്കിലും ഇതെല്ലം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹവും. വിവാഹത്തിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരുന്നു. എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ആയിട്ടാണ് തൻവി തന്റെ കരിയർ തുടങ്ങുന്നത്. ഇതിന് പിന്നാലെ മോഡലിങ്ങിലേക്കും അഭിനയത്തിലേക്ക് എത്തുകയായിരുന്നു. മൂന്നുമണി എന്ന പരമ്പരയിൽ ആയിരുന്നു താരം ആദ്യമായി അഭിനയിച്ചത്. എന്നാൽ ടമാർ പഠ എന്ന റിയാലിറ്റി ഷോയിൽ എത്തിയതാണ് താരത്തിന് വലിയ മാറ്റം കൈവരിച്ചത്.

കഴിഞ്ഞ ദിവസം താരം വിശേഷങ്ങളും മറ്റും പങ്ക് വെച്ചിരുന്നു. തന്റെ വിവാഹം വീട്ടുകാർ നടത്തിയതാണെന്നും, ഇനി പരമ്പരകളിലേക്കും മറ്റും തിരിച്ചുവരവിനുള്ള സാധ്യത വളരെ കുറവെന്നും താരം പറയുന്നു. ഇപ്പോൾ ദുബായിൽ HR ആയി ജോലി ചെയ്യുകയാണെന്നും തന്റെ ഭർത്താവും ദുബായിൽ ആണെന്നും തൻവി കൂട്ടിച്ചേർക്കുന്നുണ്ട്.