
പ്രശസ്ത്ര ചലച്ചിത്ര ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ ഇനി ഓർമ്മ – 1988 ആഗസ്റ്റിൽ റിലീസ് ചെയ്ത വൈശാലി [ഭരതൻ എം ടി ചിത്രം] യിലൂടെ മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് വന്ന ശ്രീ.സുനിൽ ഗുരുവായൂർ പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങൾക്കു വേണ്ടി ക്യാമറ ചലിപ്പിച്ച് ചിത്രങ്ങൾ പകർത്തി.
1953 ൽ പിറന്ന പ്രിയ ഫോട്ടോഗ്രാഫർക്ക്ഗുരുവായൂരിലെ സ്വവസതിയിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ചലച്ചിത്ര വാരികകളുടെ സുവർണ്ണകാലത്ത് ഇന്നത്തെ നവ മാധ്യമങ്ങളേക്കാൾ ചിട്ടയോടെയും അതീവ സൗന്ദര്യത്തോടെയും പകർന്നിട്ട ചിത്രങ്ങൾ.












