
മിമിക്രി ലോകത്ത് നിന്നും സിനിമാലോകത്തേക്ക് എത്തിയ നടനാണ് നാരായണന്‍കുട്ടി. വലുതും ചെറുതുമായ വേഷങ്ങളിലൂടെയാണ് നാരാണയന്‍കുട്ടി സിനിമകളില്‍ ശ്രദ്ധേയനാകുന്നത്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നാരായണന്‍കുട്ടിയും ഭാര്യ പ്രമീളയും.

നാരാണയന്‍ കുട്ടിയുടെ വാക്കുകള്‍-
പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ കിട്ടുന്നത്. അത്രയും കാലം വേദനാ ജനകമായിരുന്നോ എന്ന ചോദ്യത്തിന് എനിക്ക് അത്ര വേദന ഇല്ലായിരുന്നു. ഭാര്യയ്ക്കായിരുന്നു വേദന.
ഞാന്‍ ഷൂട്ടിങ്ങിനും മറ്റ് പരിപാടികള്‍ക്കുമൊക്കെ പോയി തിരക്കിലായിരിക്കും. പക്ഷേ ഇയാള്‍ അങ്ങനെ അല്ലായിരുന്നു. അതുകൊണ്ട് വിഷമം മുഴുവന്‍ അനുഭവിച്ചത് ഇവളായിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങളും അതിനുള്ള മറുപടിയും പറഞ്ഞ് നമുക്ക് നാണക്കേട് ആയി പോവും. അതൊക്കെ കേട്ട് ഇവള്‍ക്ക് വിഷമമാവും. സാരമില്ലടോ, സമയം ആവുമ്പോള്‍ നമുക്ക് തമ്പുരാന്‍ തരുമെന്ന് ഞാനും പറയും.
ആവണങ്ങാട്ട് വിഷ്ണുമായയുടെ ആരാധകനാണ് ഞാന്‍. ചാത്തന്‍സ്വാമിയാണ്. അവിടെ പോയി പ്രാര്‍ഥിച്ചു. ചാത്തന്‍സേവ എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. എന്താണെന്ന് അറിയാന്‍ പാടില്ലാത്തത് കൊണ്ടാണ്. അതെന്താണെന്ന് അറിഞ്ഞാലേ അതിന്റെ ഗുണം ഉണ്ടാവുകയുള്ളു. അങ്ങനെ വിഷ്ണുമായ അനുഗ്രഹിച്ച് ഒരു മകള്‍ ഉണ്ടായി.











