ചുംബനരംഗത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് അസ്വസ്ഥയായി സായി പല്ലവി

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ നടിയാണ് സായ് പല്ലവി. ഇപ്പോള്‍ തിരക്കുള്ള അഭിനേത്രികളില്‍ ഒരാളായി സായി പല്ലവി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ, ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ശ്യാം സിന്‍ഹ റെഡ്ഡി’ യുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം. ഒരു തെലുങ്ക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ച് ചോദിച്ച അവതാരകയ്ക്ക് കൃത്യമായ മറുപടി നല്കിയിരിക്കുകയാണ് താരം. താരത്തിന്റെ മറുപടി വൈറലായിരിക്കുകയാണ്.ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന നാനിയും കൃതി ഷെട്ടിയും തമ്മില്‍ ഒരു ചുംബന രംഗമുണ്ടായിരുന്നു. ഈ രംഗത്തില്‍ ഒപ്പം അഭിനയിക്കാന്‍ സായ് പല്ലവിയാണോ കൃതി ഷെട്ടിയാണോ കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

Sai Pallavi's face turned against acting in advertisement

സായ് പല്ലവിയുടെ വാക്കുകള്‍,

ഇത്തരമൊരു ചോദ്യത്തിന്റെ ആവശ്യമില്ല. മാത്രവുമല്ല ഈ ചുംബന രംഗം കൃതിയും നാനിയും ചര്‍ച്ച ചെയ്തു പരസ്പരം കംഫര്‍ട്ടായതിന് ശേഷം കഥ ആവശ്യപ്പെടുന്നതുകൊണ്ട് ചെയ്തതാണ്. എന്നാല്‍ ഇതേക്കുറിച്ച് അവരോടു ചോദിച്ചാല്‍ ഉറപ്പായും അവര്‍ അസ്വസ്ഥരാകും. കഥയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നീട് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ല. അഭിനയം മികച്ചതാക്കാനാണ് എല്ലായിപ്പോഴും ശ്രമിക്കാറുള്ളത്.