അതെ പ്രഗ്നനന്റാണ്, വാര്‍ത്തകളോട് പ്രതികരിച്ച് പേളി

Pearle Maaney post
Pearle Maaney post

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു പേളി മാണിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ഇരുവരും ഗെയിം കളിക്കുകയാണെന്ന് പലരും ആരോപിച്ചുവെങ്കിലും ഷോ കഴിഞ്ഞ് പുറത്ത് വന്ന ഉടന്‍ ഇരുവരും വിവാഹിതരാകുകയായിരുന്നു. പേളി ഗര്‍ഭിണിയാണെന്ന വിവരവും പേളി തന്നെയാണ് ആരാധകരെ അറിയിച്ചത്. മറ്റ് താരങ്ങള്‍ തന്റെ ഗര്‍ഭകാലവും കുഞ്ഞിനേയുമൊക്കെ ആരാധകരില്‍ നിന്ന് മറച്ച് വയ്ക്കുമ്പോള്‍ പേളി ഇക്കാര്യത്തിലെല്ലാം വ്യത്യസ്തയായിരുന്നു. ഗര്‍ഭകാലത്തിന്റെ ഓരോ ഘട്ടത്തെ കുറിച്ചും വിശദമായി തന്നെ പേളി സംസാരിച്ചു. തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ഇതേക്കുറിച്ചെല്ലാം താരം തുറന്നുപറഞ്ഞത്. ഒന്നും മറച്ചു വെക്കാതെ വളരെ ഓപ്പണ്‍ ആയിട്ടാണ് വീഡിയോയില്‍ വന്ന് താരം സംസാരിക്കാര്‍. ഇതു തന്നെയാണ് പേളിയെ പ്രേക്ഷകരുടെ പ്രിയങ്കരി ആക്കുന്നതും. മകള്‍ നിലയ്ക്കും ഇപ്പോള്‍ അച്ഛനും അമ്മയെപ്പോലെ ആരാധകരേറെയാണ്.

pearlee-maaney

നിലകുട്ടിയുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. മകള്‍ മുട്ടില്‍ ഇഴയാന്‍ തുടങ്ങിയതും ,രണ്ടു പല്ല് വന്നതെല്ലാം വളരെ സന്തോഷത്തോടെയാണ് താരം പറഞ്ഞത്. അതേസമയം ഇതിനിടെ പേളി വീണ്ടും അമ്മയാവാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇതല്ല.പേളിയുടെ സഹോദരി റേച്ചല്‍ മാണിയാണ് അമ്മയാവാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. തന്റെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇവരെല്ലാം. ഇതിനിടെ നിലയ്ക്ക് ഒരു കുഞ്ഞനുജനോ കുഞ്ഞനുജത്തിയോ വരുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. നിലക്ക് കളിക്കാന്‍ ആള്‍ വരുന്നു എന്നും ആരാധകര്‍ പറയുന്നു. എന്തായാലും ആശംസകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.