അങ്ങനെയൊരു തോന്നലുണ്ടായത് പോലും ഞാന്‍ ആരോടും പറഞ്ഞില്ല, മീര ജാസ്മിന്‍

കരുത്തുള്ള നായികാവേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മീര ജാസ്മിന്‍. അഭിനയശേഷിയും സൗന്ദര്യവും ഏറെയുള്ള നടിയാണ് മീര ജാസ്മിന്‍. വിവാഹത്തോടെ സിനിമയില്‍ നിന്ന് താത്കാലികമായി ഇടവേളയെടുത്ത താരം ഇ്‌പ്പോള്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്..

മീരയുടെ വാക്കുകള്‍,

സിനിമയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ മാനസികമായി തയ്യാറായ സമയം മുതല്‍ അതായത് ഒരു 2019ന്റെ ഒക്കെ തുടക്കത്തില്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുമായിരുന്നു. സത്യന്‍ അങ്കിളിന്റെ ഒരു മൂവി ഇപ്പോ വന്നിരുന്നെങ്കില്‍ ചെയ്യാമായിരുന്നു സത്യന്‍ അങ്കിളിന്റെ സിനിമയിലൂടെ തിരിച്ചുവരായിരുന്നു എന്നൊക്കെ.
എന്റെ ആ സമയത്തെ ഒരു തോന്നലായിരുന്നു അത്. അത് ഞാന്‍ ആരോടും പറഞ്ഞില്ല. സത്യന്‍ അങ്കിളിനെ ഒന്നു വിളിക്കുക പോലും ചെയ്തില്ല. അത് മനസില്‍ അങ്ങനെ ഇരുന്നു. പക്ഷെ അവിടുന്ന് ഒരു രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഈ കൊവിഡ് ഔട്ട് ബ്രേക്കിന് മുമ്പ് തീര്‍ത്തും യാദൃശ്ചികമായി ഈ ടെലിപ്പതി എന്നൊക്കെ പറയില്ലെ അതുപോലെ അങ്കിള്‍ എന്നെ ഇങ്ങോട്ട് കോണ്‍ടാക്ട് ചെയ്തതാണ്.


ശരിക്കും ഒരു അത്ഭുതം ആയിരുന്നു അങ്കിളിന്റെ ആ ഫോണ്‍ കോള്‍. ഞാന്‍ നടിയായതും ജീവിതത്തില്‍ എനിക്ക് ഉണ്ടായ നേട്ടങ്ങള്‍ എല്ലാം തന്നതും മലയാളമാണ് ഈ മണ്ണാണ്. മലയാളിക്ക് എന്നോട് ഉള്ള ഇഷ്ടം ഇപ്പോളും ഉണ്ട് എന്നതും എനിക്ക് വളരെ സന്തോഷവും പ്രതീക്ഷയും തരുന്ന കാര്യമാണ്. ഈ സിനിമ അനൗണ്‍സ് ചെയ്തപ്പോളും സ്നേഹവും പിന്തുണയുമാണ് എനിക്ക് ഇവിടുന്ന് കിട്ടിയത്.
മീര ഇനി സജീവമായിരിക്കുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. സജീവമായിരിക്കും പക്ഷെ ഞാന്‍ സെലക്ടീവ് ആയിരിക്കും. ഇനി ഏതെങ്കിലും ഒരു ഭാഷാ ചിത്രം എന്നതിലുപരി കണ്ടന്റിനായിരിക്കും ഞാന്‍ പ്രാധാന്യം നല്‍കുക. ചിലപ്പോള്‍ ഈ സിനിമ ഇറങ്ങി കുറച്ച് സമയത്തേക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഒരു ഗ്യാപ്പ് വന്നേക്കാം അതല്ല ഉടന്‍ നല്ല കഥാപാത്രം കിട്ടിയാല്‍ ആ ഗ്യാപ്പ് ഉണ്ടാവുകയും ഇല്ല.
ദൈവം അവസരവും ആയുസ്സും തന്നാല്‍ എനിക്ക് പ്രായമാകുന്ന വാര്‍ധക്യ കാലത്തൊക്കെ അഭിനയിക്കണം. പക്ഷെ കഥാപാത്രങ്ങളും ഒപ്പം സിനിമ ഏത് ടീമാണ് ചെയ്യുക എന്നൊക്കെ നോക്കിയായിരിക്കും ഇനി സിനിമ തെരഞ്ഞെടുക്കുന്നത്

.
സംവിധാനം പഠിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷെ അത് അഭിനയം പോലെ അത്ര എളുപ്പമല്ല. സംവിധാനം പഠിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ പഠിക്കുക തന്നെ ചെയ്യും. പിന്നെ പ്രൊഡക്ക്ഷന്‍ ചെയ്യണം എന്നും ആഗ്രഹം ഉണ്ട്. കുറച്ച് കാലം കഴിയുമ്പോ പ്രാഡക്ഷനിലും എന്നെ പ്രതീക്ഷിക്കാം