കുടുംബജീവിതത്തില്‍ ഒരു പരിഗണനയും എനിക്ക് കിട്ടിയില്ല, മംമ്ത

മലയാളികളുടെ പ്രിയനടിയാണ് മംമ്ത മോഹന്‍ദാസ്. എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത സിനിമാലോകത്തേക്ക് എത്തിയത്.
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ഒക്കെ നായികയായി തിളങ്ങി. ഗായികയായും തിളങ്ങിയിട്ടുള്ള താരമാണ് മംമ്ത. നിരവധി ഗാനങ്ങളും താരം ആലപിച്ചിട്ടുണ്ട്. 2011 ല്‍ വിവാഹിതയായ നടി ഒരു വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞു. സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മംമ്ത മോഹന്‍ദാസ് ഇപ്പോള്‍.

മംമ്തയുടെ വാക്കുകള്‍-
വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകള്‍. അതിനുശേഷം ഒരുപാട് പ്രതിസന്ധിഘട്ടമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകള്‍ക്ക് ശേഷമാണു വിവരങ്ങള്‍ തന്റെ അമ്മയോട് പോലും പറയുന്നത്. മാത്രമല്ല പ്രജിത്ത് തന്റെ ബാല്യകാല സുഹൃത്ത് ഒന്നും ആയിരുന്നില്ല. തങ്ങളുടെ ഇരുവരുടെയും സമ്മതപ്രകാരം വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു എന്നല്ലാതെ ബാല്യകാല സുഹൃത്തുക്കള്‍ ആയിരുന്നില്ല. മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ല. തങ്ങള്‍ ആണെങ്കില്‍ വിശ്വാസികള്‍ ആയിരുന്നു. ഇത് വലിയൊരു പ്രശ്‌നമായിരുന്നു. തന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ തിരിച്ചു ആ ഒരു സമീപനം കിട്ടിയിരുന്നില്ല. മാത്രമല്ല അദ്ദേഹം സോഷ്യല്‍ ഡ്രിങ്കില്‍ താത്പര്യം ഉള്ള ആളായിരുന്നു.
ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പയ്യെ താന്‍ അതുമായി പൊരുത്തപെട്ടിരുന്നു. ഭാര്യ എന്ന നിലയില്‍ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ല. അങ്ങനെ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കവെയാണ് വേര്‍പിരിയാന്‍ ഉള്ള തീരുമാനം എടുത്തത്.