മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും ഒരുപോലെ തിളങ്ങുന്ന താരമാണ് മഞ്ജുപത്രോസ്. കോമഡി റോളുകള്‍ വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്ന മഞ്ജുവിനെ പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറയുകയാണ് മഞ്ജു.

മഞ്ജുവിന്റെ വാക്കുകള്‍- റിയാലിറ്റി ഷോ കഴിഞ്ഞ് നാളുകള്‍ക്ക് ശേഷമാണ് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. അതൊക്കെ വിദൂരതയിലേക്കുള്ള എന്തോ ആയിരുന്നു. സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. റിയാലിറ്റി ഷോയില്‍ കുറേ സ്‌കിറ്റുകളൊക്കെ ചെയ്തിരുന്നു. അളിയന്‍ വേഴ്‌സസ് അളിയനിലൂടെയായാണ് അഭിനയ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നത്. പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല കുട്ടിക്കാലത്ത് അങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല. അത്ര അംമ്പീഷ്യസൊന്നുമായിരുന്നില്ല. ബിഎഡ് കഴിഞ്ഞ് കുറച്ചുനാള്‍ പഠിപ്പിക്കാനായി പോയിരുന്നു. ഞാനത്ര നല്ലൊരു ടീച്ചറെന്ന തിരിച്ചറിവില്‍ അവിടെ നിന്നും മാറുകയായിരുന്നു. പുസ്തകത്തിലുള്ളത് മനസിലാക്കി പറഞ്ഞുകൊടുക്കുന്നത് മാത്രമല്ലല്ലോ അധ്യാപനം.
അങ്ങനെയാണ് ആ ജോലി വിട്ടത്. അതും കഴിഞ്ഞ് കുറേ വര്‍ഷം കഴിഞ്ഞാണ് റിയാലിറ്റി ഷോയിലൊക്കെ മത്സരിച്ചത്. റിയാലിറ്റി ഷോ വലിയൊരു വഴിത്തിരിവായിരുന്നു











