
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. ഒരുപാട് നല്ല ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത മഞ്ജുവാര്യര്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞ് കുടുംബിനിയാകുകയായിരുന്നു. തിരിച്ച് വരവിനെ കുറിച്ച് ആരാധകര്‍ വര്‍ഷങ്ങളായി ചോദിച്ചുവെങ്കിലും ഒരു കാമറയ്ക്ക് മുന്നില്‍ പോലും വരാന്‍ താരം തയ്യാറായില്ല. പിന്നീട് ദിലീപുമായുണ്ടായ വിവാഹമോചനത്തിന് ശേഷം ശക്തമായി സിനിമയിലേക്ക് തിരിച്ച് വന്നു.

പഴയ മഞ്ജുവിന്റെ ചുറുചുറുക്കും സൗന്ദര്യവുമൊക്കെ ഇപ്പോഴും താരത്തെ വിട്ട്‌പോയിട്ടില്ല. മേക്കോവറുകള്‍ നടത്തി ഇടയ്ക്കിടെ പ്രേക്ഷകരെ താരം ഞെട്ടിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ പുത്തന്‍ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
വലിയ സ്വീകാര്യതയാണ് താരത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം നിമിഷ നേരങ്ങള്‍ കൊണ്ടാണ് വൈറലാകുന്നത്.
ഇപ്പോഴിതാ വീണ്ടും സ്‌റ്റൈലിഷ് ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പുതിയ ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ചര്‍ച്ചയാവുന്നത് താരം ചിത്രത്തിന് നല്‍കിയ തലകെട്ടാണ്. പോയതിനെക്കാള്‍ നല്ലത് വരാനിരിക്കുന്നതാണ് എന്നാണ് മഞ്ജു ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്.











