അവള്‍ക്കു കിട്ടുന്ന നീതിക്കു അവളുടെ ജീവന്റെയും മാനത്തിന്റേയും വിലയുണ്ട്, ഇവ ശങ്കര്‍

നടിയെ ആക്രമിച്ച കേസ് വീണ്ടും സജീവമായിരിക്കുകയാണ്. കേസും പ്രശ്‌നങ്ങളും കെട്ടടങ്ങിയപ്പോഴാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഇതോടെ കേസ് വീണ്ടും സജീവമായി കഴിഞ്ഞു. കഴിഞ്ഞ ദിവസം നടി പങ്ക് വച്ച അതിജീവനത്തെ കുറിച്ചുള്ള കുറിപ്പ് വൈറലായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ ഇവ ശങ്കറിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പൊതുവിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പറയുന്ന യുവ എഴുത്തുകാരിയാണ് ഇവ ശങ്കര്‍.

ഇവയുടെ വാക്കുകള്‍-

ദിലീപിന് ഈ കേസില്‍ വ്യക്തമായ പങ്കുണ്ട് എന്ന വ്യക്തമാകുബോള്‍, ഇയാള്‍ ഏറ്റവും കൂടുതല്‍ സുഖമായി ജീവിക്കാന്‍ പോകുന്നത് ജയിലില്‍ ആയിരിക്കുമെന്ന് സംശയം ഏതുമില്ല. കള്ളനോട്ട് അടിച്ചവനും, സൗമ്യയെയും, ജിഷയെയും പീഡിപ്പിച്ചവനും ഈ സമൂഹം എന്ത് ശിക്ഷയാണ് നല്‍കിയത്?


ഏതു മ്രൈി നു പിന്നിലും ദൈവത്തിന്റെ ഒരു വിരല്‍പ്പാട് ഉണ്ടാകും. വര്‍ഷങ്ങള്‍ക്കപ്പുറം അഭയകേസില്‍ അടക്ക രാജു വന്നതുപോലെ. കര്‍ത്താവിന്റെ മണവാട്ടികള്‍ കാലുമാറിയപ്പോഴും സത്യത്തില്‍ ഉറച്ചു നിന്ന ഒരു കള്ളന്‍. ഇവിടെ ഇപ്പോള്‍ ബാലചന്ദ്രനും. അവള്‍ അനുഭവിച്ച ദുരനുഭവങ്ങള്‍ക്ക് ആരാണോ കാരണക്കാര്‍ അവര്‍ നീതി പീഠത്തിന് മുന്നില്‍ എത്തുക തന്നെ വേണം, സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഭീകര നിമിഷങ്ങള്‍ അതി ജീവിക്കാന്‍ കഴിഞ്ഞ ഇരയുടെ മനോധൈര്യം പറയാതെ വയ്യ. അവള്‍ക്കു കിട്ടുന്ന നീതിക്കു അവളുടെ ജീവന്റെ വിലയുണ്ട്, മാനത്തിന്റെയും.
ദൈവം എല്ലാ തെറ്റുകളും പുറത്തു കൊണ്ട് വരാന്‍ ഒരു സാക്ഷിയെ നിലനിര്‍ത്തും ആ സാക്ഷി വൈകി ആണെങ്കിലും ദൗത്യം പൂര്‍ത്തിയാക്കുമെന്ന് നമുക്ക് ആശ്വസിക്കാം. ദിലീപിന്റെ മകളെ അയാള്‍ ആത്മാര്‍ഥമായാണ് സ്‌നേഹിച്ചിരുന്നതെങ്കില്‍ ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യാന്‍ അയാള്‍ക്ക് കഴിയില്ലായിരുന്നു. ഒരു പെണ്ണിനെ ഒരു കഴുകനെ പോലെ കൊത്തി വലിക്കാന്‍ പ്രേരിപ്പിച്ച ദിലീപിനു മനുഷ്യന്റെ പരിഗണന പോലും നല്‍കാന്‍ ആവില്ല. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മള്‍ തന്നെ അനുഭവിക്കും, കുറച്ചു വൈകിയാലും അത് നമ്മളെ തേടി എത്തും. എന്തായാലും ഇരക്ക് നീതി ലഭിക്കട്ടെ എത്ര വലിയ നടന്‍ ആയാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം യാതൊരു ദാക്ഷിണ്യവും അയാള്‍ അര്‍ഹിക്കാത്തിടത്തോളം എന്നായിരുന്നു ഇവ കുറിച്ചത്.