25 വയസ്സ് കഴിയാതെ ആണായാലും പെണ്ണായാലും വിവാഹം കഴിക്കരുത് ഐശ്വര്യ ലക്ഷ്മി !!

aishwarya lakshmi new decision
aishwarya lakshmi new decision

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതരഭാഷാ ചിത്രങ്ങളിലും ഒരുപാട് തിളങ്ങി എങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയം മായാനദി എന്ന സിനിമയിലെ താരത്തിന്റെ അപ്പു എന്ന കഥാപാത്രത്തെ ആണ്. നോട്ട് ഔട്ട് എന്ന സിനിമയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇന്ന് അര്‍ച്ചനാ 31 എന്ന ചിത്രം താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ 25 വയസ്സ് കഴിയാതെ ആണായാലും പെണ്ണായാലും വിവാഹം കഴിക്കരുത് എന്ന് പറയുകയാണ് താരം.

താരത്തിന്റെ വാക്കുകൾ : സാമ്പത്തിക ഭദ്രത നൽകുന്ന സുരക്ഷിതത്വം വളരെ വലുതാണ്. നമ്മുടെ കാര്യം ചെയ്യാൻ ഒരു ഭർത്താവ് അവരുടെ കാര്യം ചെയ്യാനായി ഒരു ഭാര്യ, ഇതിനായി വിവാഹം കഴിക്കരുത്. ലൈഫ് ഷെയർ ചെയ്യാൻ വേണ്ടി കംബനിയൻഷിപ്പ് ആകാം. ഇതൊക്കെ മനസിലാക്കി എടുക്കാൻ ഒരു മിനിമം പ്രായം വേണം എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയക്ക് അകത്തും പുറത്തും ചർച്ചകൾ നടക്കുന്നുണ്ട്.