പോസിറ്റീവ് എന്ന മലയാളം ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനന്യ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവം ആയിരിക്കുകയാണ്. അനന്യയെ പോലെ തന്നെ സിനിമയിൽ സജീവമായ വ്യക്തിയാണ് അനുജൻ അർജുനൻ. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അർജുൻ അഭിനയിച്ചിട്ടുള്ളു എങ്കിലും പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ അർജുന്റെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. മാധു എന്ന പെൺകുട്ടിയാണ് താരത്തിന്റെ വധുവായി എത്തുന്നത്. അർജുന്റെ വിവാഹ നിശ്ചയ ചടങ്ങിൽ തിളങ്ങിയത് ചേച്ചി അനന്യ തന്നെയാണ്. കൂടാതെ താരത്തിന് ആശംസകളുമായി ആരാധകരും രംഗത്ത് ഉണ്ട്.