‘വിനായകന്‍ ചര്‍ച്ചക്കെടുത്ത അപമാനകരമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നു’ ഷാനിമോള്‍ ഉസ്മാന്‍

shanimol usman against vinayakans statement
shanimol usman against vinayakans statement

മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നുമുള്ള നടന്‍ വിനായകന്‍ വാക്കുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തിയിരിക്കുകയാണ്. വിനായകന്‍ ഒരു നല്ല ചലച്ചിത്ര താരമാണ്, അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയെന്നും ഷാനിമോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് വായിക്കാം

വിനായകൻ ഒരു നല്ല ചലച്ചിത്ര താരമാണ്, അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയി, ഇങ്ങനെയൊക്കെ വന്നു പത്രസമ്മേളനത്തിൽ പറയുന്ന രീതി ഏത് വിപ്ലവമാണ്, പൊതു സമൂഹത്തിലെ അനേകായിരം വിഷയങ്ങൾ മാറ്റിവച്ചു വിനായകൻ ചർച്ചക്കെടുത്ത അപമാനകരമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നു.