നടന്‍ ചിമ്പുവിന്റെ പിതാവിന്റെ കാറിടിച്ച് യാചകന്‍ മരിച്ചു

silambarasan-s-car-runs-over-man-driver-arrested
silambarasan-s-car-runs-over-man-driver-arrested

തമിഴ് നടന്‍ ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമായ ടി. രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ചു യാചകന്‍ മരിച്ചു. 70 കാരനായ മുനുസ്വാമിയാണ് മരിച്ചത്. ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ശെല്‍വത്തെ പാണ്ടിബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു. മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

രാജേന്ദറും കുടുംബാംഗങ്ങളും വാഹനത്തിലുണ്ടായിരുന്നു. റോഡിലെ വളവ് തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളുടെ ശരീരത്തിലൂടെ കാറ് കയറിയിറങ്ങി. അല്‍പദൂരം കൂടി മുന്നോട്ടു പോയതിനു ശേഷമാണു കാറ് നിര്‍ത്തിയത്. ഉടന്‍ തന്നെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. രാജേന്ദര്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ച് മുനുസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് ഇയാള്‍ മരണത്തിനു കീഴടങ്ങിയത്.