രാജ്യം പദ്മശ്രീ നൽകി ആദരിച്ച അതുല്യ കലാകാരനാണ് ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി..സിനിമയിലെ പല മേഖളകിലും കൈവച്ചിട്ടുള്ള അദ്ദേഹം സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നത്തിനായി ഇറങ്ങി പുറപ്പെട്ടാൽ സിനിമ മേഖലയിൽ നിന്നും നേരിട്ട അവഗണനകളെ പറ്റി അദ്ദേഹം ഒരു അഭിമുഖത്തിനിടയിൽ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നാൽ ആ കഥയുമായി ഒരുപാട് നടൻമാരുടെ പിറകെ ഞാൻ നടക്കേണ്ടി വന്നു. ഒരിക്കൽ ഞാൻ നടൻ പ്രിത്വിരാജിനോട് കഥ പറയാൻ പോയിരുന്നു.

അയാളുടെ പല ലൊക്കേഷനിലും ഞാൻ പോകുകയും ഉണ്ടായി എന്നാൽ അയാൾ എന്റെ കഥ കേൾക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല എന്നെ ഒന്ന് ശ്രദ്ധിക്കാൻ പോലും തയാറായിരുന്നില്ല. അയാൾക് സിനിമയിലേക്ക് പാട്ട് ആവിശ്യമെങ്കിൽ അയാൾ എന്നെ സമീപിക്കും എന്നല്ലാതെ ഒരു ബന്ധവും കാണിച്ചില്ല. മോഹൻലാൽ മമ്മൂട്ടി പോലുള്ള നാടൻമാർക്ക് നൽകാവുന്ന രീതിയിലുള്ള മുഴുനീളൻ കഥാപാത്രമായിരുന്നില്ല ആ സിനിമയിൽ. ആ സമയത്ത് എനിക്ക് പ്രൊഡ്യൂസർ ഉണ്ടായിരുന്നു. എന്നാൽ ഇത് മറ്റ് ഭാഷകളിലുള്ള വ്യക്തികളോട് പറഞ്ഞപ്പോൾ അവർക്ക് അത് ഇഷ്ടപ്പെടുക ഉണ്ടായി. മലയാള സിനിമയിൽ ആരും എന്നെ പരിഗണിച്ചില്ലേലും അവർക്ക് എന്ന മനസിലാക്കാൻ കഴിഞ്ഞു. എനിക്ക് ആരോടും പരിഭവം അതിൽ ഇല്ലെന്നുമാണ് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നത്.











