ഗായിക അഭയ ഹിരണ്മയിയുടെ സുഹൃത്തും പാര്‍ട്ണറുമായിരുന്ന സംഗീത സംവിധായകന് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതു മുതല്‍ അഭയയുടെ പോസ്റ്റുകള്‍ ശ്രദ്ധേയമാകുകയാണ്. ഇപ്പോഴിതാ അഭയ ഹിരണ്മയി പങ്കുവച്ച പുതിയ ചിത്രവും കുറിപ്പും ശ്രദ്ധേയമാകുകയാണ്. ‘ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കാന്‍ വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ്. നന്ദി, നിങ്ങള്‍ എന്റെ ഇന്നലെ അവിസ്മരണീയമാക്കി. ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും’ എന്നാണ് അഭയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
View this post on Instagram
നിരവധി പേരാണ് അഭയയുടെ പോസ്റ്റിന് കമന്റുകളുമായെത്തിയത്. ഗായിക സയനോര, നടി ശ്വേത മേനോന് തുടങ്ങിയവരും കമന്റ് ചെയ്തു. അഭയയുടെ പിറന്നാള്‍ ആഘോഷ വീഡിയോയും ചിത്രങ്ങളും ആരാധകരേറ്റെടുത്തിരുന്നു. പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വീഡിയോകളും അഭയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. താന്‍ വളരെ സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്കു നല്കുന്ന സ്നേഹത്തിനു മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നും അഭയ വീഡിയോയ്ക്കൊപ്പം കുറിച്ചിരുന്നു.
View this post on Instagram
അഭയയുടെ പോസ്റ്റിനു താഴെ നിരവധി പേര് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗോപിയേട്ടന് വന്നോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ല’ എന്ന തക്ക മറുപടിയാണ് അഭയ നല്‍കിയത്. ‘കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞ്ജു വാര്യര്‍ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു അഭയ ഇപ്പോള്‍ മോഡലിംഗ് രംഗത്തും സജീവമാണ്.