‘ആദ്യം കരാര്‍ ഒപ്പിടുന്നതു ഞാനാണ്, പിന്നീടാണ് ഫഹദ് പുഷ്പയില്‍ എത്തിയത്’ നസ്രിയ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നസ്രിയ ഫഹദിനെ. ബാലതാരവും നായികയും നിര്‍മാതാവുമൊക്കെയായി വളര്‍ന്ന നസ്രിയ തന്റെ ആദ്യ തെലുങ്ക് ചിത്രം റിലീസായതിന്റെ സന്തോഷത്തിലാണ്. ‘അണ്ടെ സുന്ദരാനികി’ എന്ന സിനിമയെക്കുറിച്ചും ഫഹദിനെക്കുറിച്ചും താരം മനസ്സു തുറന്നു. പുതിയ ചിത്രത്തെ കുറിച്ച് നസ്രിയയ്ക്ക് പറയാനുള്ളത് ‘ഒരു ഫണ്‍ എന്റെര്‍ടെയിനറാണ് ചിത്രമെങ്കിലും റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. ഇമോഷന്‍സിനൊക്കെ വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ലീലാ തോമസ് എന്നു പേരുള്ള ഫോട്ടോഗ്രാഫറാണ് എന്റെ കഥാപാത്രമെന്നാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

255960386_617310276146554_325623409835669203_n

അതേസമയം പുഷ്പയില്‍ ഫഹദ് അഭിനയിച്ച സമയത്തു തന്നെയാണോ നസ്രിയ അണ്ടെ സുന്ദരാകിനിയില്‍ അഭിനയിച്ചതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ആദ്യം കരാര്‍ ഒപ്പിടുന്നതു താനാണെന്നായിരുന്നു നസ്രിയയുടെ മറുപടി. പിന്നീടാണ് ഫഹദ് പുഷ്പയില്‍ എത്തിയത്. രണ്ടു സിനിമകളുടെയും ഷൂട്ട് ഹൈദരാബാദിലായിരുന്നു.

ചില ദിവസങ്ങളില്‍ രണ്ടാള്‍ക്കും ഷൂട്ട് ഉണ്ടായിരുന്നു. തെലുങ്ക് പഠനമൊക്കെ ഒന്നിച്ചായിരുന്നു. ഞാന്‍ അണ്ടെ സുന്ദരാകിനിയുടെ തിരക്കഥ വായിച്ചും പറഞ്ഞും പഠിക്കുമ്പോള്‍ ഫഹദ് പുഷ്പയുടെ തിരക്കഥ എഴുതിയാണ് പഠിച്ചിരുന്നത്. അടുത്തടുത്തിരുന്ന് അരി പെറുക്കുകയായിരുന്നെന്ന് സാരമെന്നും നടി പറഞ്ഞു.

ഒരു കോമഡി ചിത്രമാണ് അണ്ടേ സുന്ദരാനികി. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വിവേക് സാഗര്‍ ആണ്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിയും എഡിറ്റിംഗ് രവിതേജ ഗിരിജലയുമാണ്.