വിജയ്‌യുടെ മെര്‍സല്‍ കേരള റിലീസ് പ്രതിസന്ധിയില്‍; കാരണം ‘ഭൈരവ

ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘മെര്‍സല്‍’ ദീപാവലി റിലീസായി എത്തുകയാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെർസൽ.   എന്നാല്‍ ചിത്രത്തിന്‍റെ കേരളാ റിലീസ് പ്രതിസന്ധിയില്‍ എന്ന് വാര്‍ത്ത. കേരളത്തിലും വന്‍ ആരാധകരാണ് താരത്തിനുള്ളത്. കേരളത്തില്‍ ചിത്രം 350 തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്.

വിജയുടെ കഴിഞ്ഞ ചിത്രമായ ‘ഭൈരവ’യാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം. ഭൈരവ വന്‍ പരാജയമാണ് സമ്മാനിച്ചത്. അതിലൂടെ കേരളത്തിലെ വിതരണക്കാര്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. അത് പരിഹരിച്ചിട്ട് മെര്‍സല്‍ റിലീസ് ചെയ്താല്‍ മതി എന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഭൈരവയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അതുകൊണ്ട് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ ഈ തീരുമാനം നീതികേടാണെന്നുമാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ പക്ഷം. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും തീരുമാനിച്ചതുപോലെ കേരളത്തില്‍ മെര്‍സല്‍ പ്രദര്‍ശനത്തിനെത്താന്‍ സാധിക്കുമെന്നും വിതരണക്കാര്‍ പറയുന്നു.

അറ്റ്ലി സംവിധാനം ചെയ്തിരിക്കുന്ന മെര്‍സല്‍ പൂര്‍ണമായും ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം എ ആര്‍ റഹ്മാന്‍. ബാഹുബലിയുടെ കഥാകാരന്‍ കെ വി വിജയേന്ദ്രപ്രസാദാണ് തിരക്കഥ. 130 കോടി രൂപയാണ് തെനന്‍ഡല്‍ സ്റ്റുഡിയോ നിര്‍മ്മിച്ച മെര്‍സലിന്‍റെ ചെലവ്. ജി കെ വാസനാണ് ക്യാമറ. സമാന്ത, കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Hot this week

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി താരം

വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം...

തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി യുവാവ്!!! സജിന്‍ ബാബു ചിത്രം തിയ്യേറ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ബിരിയാണിയ്ക്ക് ശേഷം സജിന്‍ ബാബു റിമ...

Topics

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി താരം

വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം...

അച്ഛനുണ്ടെടാ കൂടെ നീ ധൈര്യമായി ഇറങ്ങിക്കോ!! എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ സൂപ്പര്‍ ഹീറോ, അച്ഛന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി അഭിലാഷ് പിള്ള

മലയാളത്തിലെ നിരവധി ഹിറ്റുകളൊരുക്കിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറമാണ് അഭിലാഷിന്റെ കരിയറില്‍...

ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം: സമ്മാനത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ് എന്ന ചിത്രത്തിലൂടെ...

ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ...

Related Articles

Popular Categories