
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായകനാണ് വിധു പ്രതാപ്. ഗായകന്‍ എന്നതിലുപരിയായി മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ വിധു അണ്ണനായി സൂപ്പര്‍ 4 ഷോയില്‍ വിലസുകയാണ് വിധു പ്രതാപ് ഇപ്പോള്‍.

അദ്ദേഹത്തിന്റെ അടിപൊളി കൗണ്ടറുകളും തഗ് ഡയലോഗുകളുമാണ് ഈ സംഗീത റിയാലിറ്റി ഷോയുടെ മികച്ച ആകര്‍ഷണം. ടിവി ഷോയ്ക്ക് പുറമെ സോഷ്യല്‍മീഡിയയിലും തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് വിധു. ഭാര്യ ദീപ്തിക്കൊപ്പം വിധു ചെയ്യുന്ന രസകരമായ വീഡിയോകള്‍ യൂട്യൂബില്‍ വളരെ ഹിറ്റാണ്. ഇപ്പോഴിതാ വിധു പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
View this post on Instagram
‘ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ’, എന്ന അടിക്കുറിപ്പ് നല്‍കിയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. യൂട്യൂബ് വീഡിയോകള്‍ ചിത്രീകരിക്കുന്നതിനുളള ഉപകരണങ്ങള്‍ ഇരുവരുടെയും കൈയ്യില്‍ കാണാം. ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ഇതിന് നന്ദി പറഞ്ഞ് വിധുവും കമന്റിട്ടിട്ടുണ്ട്.











