
കുറച്ച് സ്ത്രീകള്‍ ആദ്യമായി എസ്‌കലേറ്റര്‍ ഉപയോഗിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഒരു മെട്രോ സ്റ്റേഷനില്‍ വച്ചാണ് സംഭവം നടന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 25,000-ലധികം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തി.
View this post on Instagram
ഇപ്പോള്‍ വൈറലായ വീഡിയോയില്‍, കുറച്ച് സ്ത്രീകള്‍ ആദ്യമായി എസ്‌കലേറ്റര്‍ ഉപയോഗിക്കുന്നതായി കാണാം. മുകളില്‍ ഒരു മനുഷ്യന്‍ അവരെ കാത്തു നിന്നു. എല്ലാ സ്ത്രീകളും നഗ്‌നപാദരായിരുന്നു, അവര്‍ ആദ്യമായി എസ്‌കലേറ്റര്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ഭയവും ആശങ്കയും ഉള്ളവരായിരുന്നു. എന്നിരുന്നാലും, അവര്‍ക്ക് അത് വിജയകരമായി ചെയ്യാന്‍ കഴിഞ്ഞു.

മാത്രമല്ല, സ്ത്രീകള്‍ നഗ്‌നപാദരുമായിരുന്നു. പോസ്റ്റിന്റെ അടിക്കുറിപ്പ് പ്രകാരം അവരെല്ലാം ക്ഷേത്രത്തില്‍ പോകുന്ന തീര്‍ത്ഥാടകരായിരുന്നു.











