
സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി രസകരമായ വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ പ്രായമായ ദമ്പതികള്‍ ഒരു മാളില്‍ സ്ഥാപിച്ച ചെടി മോഷ്ടിക്കുന്ന വീഡിയോയാണ് വൈറലായത്. 3 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്.
View this post on Instagram
ഇപ്പോള്‍ വൈറലായ വീഡിയോ പ്യൂബിറ്റി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഷോര്‍ട്ട് ക്ലിപ്പില്‍, ഒരു മാളില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റിന് മുന്നില്‍ പ്രായമായ ദമ്പതികള്‍ നില്‍ക്കുന്നത് കാണാം. ആ സ്ത്രീ തന്റെ ബാഗ് അല്‍പ്പം തുറന്നപ്പോള്‍ അവര്‍ തന്ത്രപൂര്‍വ്വം ഇരുവശങ്ങളിലേക്കും നോക്കി. അവര്‍ വേഗം ചെടിയുടെ ഒരു ഭാഗം പിടിച്ച് ബാഗിനുള്ളില്‍ നിറച്ചു.

അവസാനം ഒന്നും സംഭവിക്കാത്ത മട്ടില്‍ ദമ്പതികള്‍ നടന്നു നീങ്ങി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ‘ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കവര്‍ച്ചയാണ്,’ ഒരു ഉപയോക്താവ് എഴുതി, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, ‘വളരെ കംഫര്‍ട്ടബിളാണ്, വളരെ പ്രൊഫഷണലാണ്.’











