റെയില്‍വേ സ്റ്റേഷനിലെ അപകടങ്ങളുടെ വീഡിയോ നിരവധി സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Yet another story of Bravery and Courage !#Everydayheroes RPF ASI Arunjit & Lady HC P.P. Mini in utter disregard to their own safety,went beyond their call of duty to pull out a passenger back to platform when he got stuck in the gap between platform and train at Coimbatore stn. pic.twitter.com/thwVTt01kg
— RPF INDIA (@RPF_INDIA) September 23, 2022
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നത്. ഓടുന്ന ട്രെയിനിനടിയില്‍പ്പെട്ട ഒരാളെ രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ആര്‍പിഎഫ് ഇന്ത്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യങ്ങളില്‍ ആര്‍പിഎഫ് അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍ അരുണ്‍ജിത്തും ലേഡി ഹെഡ് കോണ്‍സ്റ്റബിള്‍ പിപി മിനിയും ചേര്‍ന്നാണ് ഇയാളെ രക്ഷിക്കുന്നത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവില്‍ ഒരാള്‍ വീഴുന്നത് കാണാം. ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ തെന്നി വീണയാളെ രക്ഷിക്കാന്‍ ആര്‍പിഎഫ് ജവാന്മാര് പാടുപെടുന്നത് കാണാമായിരുന്നു.
Tremendous job done. Keep it up
— SOURAV DUTTA (@SOURAVD61257632) September 23, 2022
”ധീരതയുടെയും ധൈര്യത്തിന്റെയും മറ്റൊരു കഥ! എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരുന്നത്. നിരവധി പേരാണ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Excellent work
— Balwant Singh (@Balwant72233733) September 24, 2022