‘എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച വ്യക്തി’; മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇവരുടെ മകൾ നിലയും സോഷ്യൽ മീഡിയയുടെ മുത്താണ് എന്നു തന്നെ പറയാം. തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും പേളിയും ശ്രീനിഷും സോഷ്യൽ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇവരുടെ മകൾ നിലയും സോഷ്യൽ മീഡിയയുടെ മുത്താണ് എന്നു തന്നെ പറയാം. തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും പേളിയും ശ്രീനിഷും സോഷ്യൽ മീഡിയിലൂടെയും യൂട്യൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട്. ഇവരുടെ ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.


താരദമ്പതികൾ തങ്ങളുടെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് .’എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച വ്യക്തി’ എന്നാണ് പേളി ശ്രീനിഷിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നൂറ് ദിവസത്തെ പ്രണയത്തിൽ നിന്നും ജീവിതകാലം മുഴുവനുള്ള പ്രണയത്തിലേക്ക് എന്നും പേളി കുറിക്കുന്നു.എന്നാൽ ഇതേ ചിത്രങ്ങൾ തന്നെ ശ്രീനിഷും പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊരു ക്യാപ്ഷൻ പറഞ്ഞു തരുമോ എന്ന് ചോദിച്ചപ്പോൾ പറ്റില്ല, നീ തന്നെ ഇട്ടോ എന്ന് പേളി പറഞ്ഞു. നിങ്ങളൊരു നല്ല ക്യാപ്ഷൻ പറയാമോ’ എന്നാണ് ശ്രീനിഷ് കുറിച്ചത്.

താരദമ്പതികൾക്ക് നിരവധി പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്. മലയാളത്തിലെ ബിഗ് ബോസ് ആദ്യ സീസണിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു നടിയും അവതാരകയുമായ പേളി മാണി. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ താരമാണ് ശ്രീനിഷ്. ബിഗ് ബോസിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആവുന്നത്. ബിഗ് ബോസ് ഷോ പൂർത്തിയായതോടെ ശ്രീനിഷും പേളി മാണിയും വിവാഹിതരായി.