ജനുവരി 20ന് മഞ്ജുവിന്റെ ‘ആയിഷ’ എത്തും

നവാഗതനായ ആമിർ പള്ളിക്കൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി ഒരുക്കുന്ന സിനിമയാണ് ആയിഷ. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായ ആയിഷ 2023 ജനുവരി 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.

സിനിമ വേൾഡ് വൈഡായാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയ്ക്ക് യു സെർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. തമിഴ് താരം പ്രഭുദേവ വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ ഡാൻസ് കൊറിയോഗ്രാഫി നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നീണ്ട ഇടവേളക്ക് ശേഷം രാധിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രത്യേകതയും ആയിഷയ്ക്കുണ്ട്.

സിനിമയിലെ കണ്ണിൽ കണ്ണിൽ എന്ന ഗാനംനേരത്തെ പുറത്തുവിട്ടിരുന്നു. എം ജയചന്ദ്രന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യ ലഭിച്ചിരുന്നു. ബി കെ ഹരിനാരായണന്റെയാണ് വരികൾക്ക് അഹി അജയനാണ് ഗാനം ആലപിച്ചത്.വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ആദ്യ മലയാള ചിത്രമാണ് ആയിഷ. ആഷിഫ് കക്കോടിയുടേതാണ് സിനിമയുടെ രചന നിർവഹിച്ചത്. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്.