‘അഭിനന്ദിക്കാതെ പോയാല്‍ അത് മഹാ അപരാധമായിപ്പോകും’!!! നാദിര്‍ഷയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് ഹരിഹരന്‍

സംവിധായകന്‍ ഹരിഹരനുമായുണ്ടായ കൂടിക്കാഴ്ചയുടെ ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. നാദിര്‍ഷയെ അന്വേഷിച്ച് വന്ന് ഹരിഹരന്‍ അഭിനന്ദിച്ച അനുഭവമാണ് നാദിര്‍ഷ കുറിച്ചത്. സ്വകാര്യ ചാനലിന്റെ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച.

ചടങ്ങില്‍ നാദിര്‍ഷയുടെയും കൂട്ടരുടെയും സംഗീതപരിപാടി ഉണ്ടായിരുന്നു. പാട്ടിനു ശേഷം തന്നെ അന്വേഷിച്ചു വന്ന് ഹരിഹരന്‍ അഭിനന്ദനം അറിയിക്കുകയായിരുന്നുവെന്ന് നാദിര്‍ഷ പറഞ്ഞു.

‘ഇയാളെ അഭിനന്ദിക്കാതെ പോയാല്‍ അത് മഹാ അപരാധമായിപ്പോകും. ഞാനൊരു സംഗീതപ്രേമിയാണ്. വിരട്ടിക്കളഞ്ഞു മക്കളെ’ എന്നാണ് തന്നെ കെട്ടിപ്പിടിച്ച് ഹരിഹരന്‍ പറഞ്ഞെന്ന് നാദിര്‍ഷ പറയുന്നു.

പുരസ്‌കാര ദാന ചടങ്ങില്‍ എനിക്ക് പുരസ്‌കാരങ്ങളൊന്നും ഇല്ലായിരുന്നു. പക്ഷേ നാദിര്‍ ഷോ എന്ന ഞങ്ങളുടെ ടീമിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു. ആദ്യത്തെ എന്റെ മൂന്ന് ഗാനങ്ങളില്‍ ഹരിഹരന്‍ സാറിന്റെ സര്‍ഗ്ഗം എന്ന ചിത്രത്തിലെ സംഗീതമേ… അമരസല്ലാപമേ എന്ന ഗാനം നാദിര്‍ഷാ ആലപിച്ചിരുന്നു.

അതു കേട്ടിട്ട് സ്റ്റേജിന്റെ പിന്നില്‍ തന്നെ അന്വേഷിച്ച് വന്ന് കെട്ടിപ്പിടിച്ച് ഹരിഹരന്‍ സര്‍ പറഞ്ഞ ഈ സ്വപ്നതുല്യമായ വാക്കുകള്‍. അതിനും അപ്പുറത്തേക്ക് തത്ക്കാലം ഒരു പുരസ്‌കാരവും ഇല്ലെന്നാണ് വിശ്വസിക്കുന്നെന്ന് നാദിര്‍ഷ പറഞ്ഞു.