ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ,ശ്യാം പുഷ്‌ക്കരൻ , ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന നാലാമത്തെ സിനിമയാണ് തങ്കം.തങ്കത്തിന്റെ പുതിയ ടീസർ കഴിഞ്ഞ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലെ രസകരമായ നിമിഷങ്ങളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ സഹീദ് അരാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്ശ്യാം പുഷ്‌കരൻ തിരക്കഥയൊരുക്കുന്ന സിനിമയാണ് തങ്കം.

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടൻ കൊച്ചു പ്രേമൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്ന ചിത്രമാണ് തങ്കം.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ,ആക്ഷൻ- സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്‌റ്യൂം ഡിസൈൻ- മഷർ ഹംസ,സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ- പ്രിനീഷ് പ്രഭാകരൻ.
View this post on Instagram











