ആളുകൾക്ക് മടുത്താൽ അഭിനയം നിർത്തുകയാണ് നല്ലതെന്ന് നടി മഞ്ജു വാര്യർ

പ്രേക്ഷകർക്ക് മടുത്താൽ അഭിനയം നിർത്തുകയാണ് നല്ലതെന്ന് പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. അങ്ങനെ വന്നാൽ ഒരുപക്ഷെ, സിനിമയിൽ കൊറിയോഗ്രാഫറായി വന്നേക്കുമെന്നും മഞ്ജു പറഞ്ഞു. തന്റെ പുതിയ സിനിമയായ ‘തുനിവി’ന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ…

പ്രേക്ഷകർക്ക് മടുത്താൽ അഭിനയം നിർത്തുകയാണ് നല്ലതെന്ന് പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. അങ്ങനെ വന്നാൽ ഒരുപക്ഷെ, സിനിമയിൽ കൊറിയോഗ്രാഫറായി വന്നേക്കുമെന്നും മഞ്ജു പറഞ്ഞു. തന്റെ പുതിയ സിനിമയായ ‘തുനിവി’ന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ സംസാരിക്കവെയാണ മഞ്ജു ഇക്കാര്യം പറഞ്ഞത്.

അതേ സമയം തന്നെക്കുറിച്ച് വരുന്ന ട്രോളുകൾ താൻ ആസ്വദിക്കാറുണ്ടെന്നും അഭിനയത്തിലെ പിഴവുകൾ കണ്ടുപിടിച്ച് തിരുത്താനും തെറ്റുകൾ ആവർത്തികാതിരിക്കാനും ട്രോളുകൾ സഹായകമാണെന്നും താരം പറഞ്ഞു.എന്നാൽ മറ്റുള്ളവരെ വേദനിപ്പിക്കാൻ വേണ്ടിയായിരിക്കരുത് ഈ ട്രോളുകൾ ഉപയോഗിക്കുന്നത്.ഇന്ത്യഗിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.

എന്തായാലും അഭിനയം നിർത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. എന്നാൽ പ്രേക്ഷകർക്ക് നമ്മുടെ അഭിനയം മടുത്ത് തുടങ്ങുമ്പോൾ നിർത്തുന്നതാണ് നല്ലത് എന്ന് തോന്നിയിട്ടുണ്ട്, ഒരു പക്ഷെ ഭാവിയിൽ ഞാനൊരു കൊറിയോഗ്രാഫറായി സിനിമയിലേക്ക് വരുമായിരിക്കുമെന്നും താരം പറഞ്ഞു. ആക്ഷൻ ഓറിയന്റടായ ഒരു സിനിമയിൽ ഞാൻ ആദ്യമായാണ് അഭിനയിക്കുന്നത്. എന്നെ അതിലേയ്ക്ക് വിളിച്ച് റിസ്‌ക്കെടുക്കാൻ തയ്യാറായത് സംവിധായകൻ എച്ച് വിനോദും നടൻ അജിത്തുമാണ്. അസുരൻ എന്ന സിനിമയ്ക്ക് ശേഷം മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമാണ് തുനിവ്.