വിജയ്‌ യുടെ പിറന്നാൾ അനുബന്ധിച്ചു ‘ലിയോ’ ടീമിനെ പോലും ഞെട്ടിച്ചു കൊണ്ട് ഒരു  ഫാൻ മേഡ് ടീസർ വൈറൽ ആകുന്നു, വീഡിയോ

Follow Us :

പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു വിജയ് ചിത്രമാണ് ‘ലിയോ’, ഇപ്പോൾ ലിയോ ടീമിനെ പോലും ഞെട്ടിച്ചുകൊണ്ട് ഒരു ഫാൻ മേഡ്  ടീസർ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വിജയ് യുടെ പിറന്നാൾ അനുബന്ധിച്ചു നിരവധി സസ്‌പെൻസുകൾ ആരാധകരും, ലിയോ ടീമും,നിർമാതാക്കളും നൽകുന്നുണ്ട് എന്ന് അതുപോലെ ഒന്നാകാം ഈ ടീസർ, താരത്തിന്റെ പിറന്നാൾ അനുബന്ധിച്ചു ആരാധകൻ മാഡി എന്ന ഗ്രാഫിക്സ് ഡിസൈനർ ആണ് ലിയോ ത്രീഡി ആനിമേറ്റ്  വീഡിയോ ചെയ്യ്തിരിക്കുന്നത്, ശരിക്കും ഈ ഒരു റ്റീസർ വീഡിയോ ലിയോ ടീമിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഇപ്പോൾ വിജയ് ആരാധകനായ മാഡിയെ ഇപ്പോൾ ലിയോയുടെ  നിർമാതാക്കൾ പോലും അഭിനന്ദിച്ചിരിക്കുകയാണ്. ഈ ഒരു ടീസർ വീഡിയോ ട്വറ്ററിൽ തന്നെ ഇരുപതുലക്ഷത്തിലധികം ആളുകൾ കണ്ടിരിക്കുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ് ക്കൊപ്പം നായിക ആയി തൃഷ ആണ് അഭിനയിക്കുന്നത്, കൂടാതെ സഞ്ജയ് ദത്തു, മിഷ്കിൻ, ഗൗതം മേനോൻ, മൻസൂർ അലിഖാന്, മാത്യു തോമസ്, അർജുൻ സർജ്ജ് , ബാബു ആന്റണി, പ്രിയ ആനന്ദ്, ജനനി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു,