ആദ്യപുരുഷ് എന്തുകൊണ്ട് ഇങ്ങനെ വിമര്ശിക്കപ്പെട്ടത്? കാരണങ്ങൾ ഇവ 

പ്രഭാസ് നായകൻ ആയ ആദിപുരുഷ് ഇപ്പോൾ വിമർശനത്തിന്റെ ഉന്നതിയിലാണ് നില്കുന്നത്, എന്തുകൊണ്ടാണ് ഈ ചിത്രം ഇത്രയും വിമർശനം സൃഷ്ട്ടിക്കാൻ കാരണം , അതിന്റെ കാരണങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിരത്തുന്നത്. പ്രഭാസ് എന്ന…

പ്രഭാസ് നായകൻ ആയ ആദിപുരുഷ് ഇപ്പോൾ വിമർശനത്തിന്റെ ഉന്നതിയിലാണ് നില്കുന്നത്, എന്തുകൊണ്ടാണ് ഈ ചിത്രം ഇത്രയും വിമർശനം സൃഷ്ട്ടിക്കാൻ കാരണം , അതിന്റെ കാരണങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിരത്തുന്നത്. പ്രഭാസ് എന്ന താരത്തെയാണ് സംവിധായകൻ ആ ചിത്രത്തിൽ കണ്ടത് എന്നാൽ അവിടെ രാമന് അല്ല,  സംവിധായകൻ ബാഹുബലി കണ്ടതുകൊണ്ടാകാം അവിടെ രാമനായി പ്രഭാസിന് കണ്ടത്, എന്നാൽ ഇത് ബാഹുബലി അല്ല പകരം ഭഗവാൻ രാമൻ ആണ്

പലപ്പോഴും പുരാണവേഷം കെട്ടുന്ന പ്രഭാസിന് ആണ് സംവിധായകൻ അവിടെ കണ്ടത് ഒന്നാമത്തെ കാരണം ഇത് , ഇനിയും 700 കോടി മുടക്കിയ ഈ ചിത്രം അതിന്റെതായ രീതിയിൽ അല്ല പ്രദര്ശിപ്പിച്ചത് പകരം ടി വി കാർട്ടൂൺ കാണുന്ന പ്രതീതി ആണ്  കാഴ്ച്ച വെച്ചത് ഇതൊരു അന്യായം തന്നെ. ഈ ബഡ്ജറ്റിൽ ഇങ്ങനൊരു ചിത്രമോ

കഥപാത്രങ്ങളോട് പ്രേക്ഷകർക്ക്‌ ഒരു എസ്റ്റാബ്ലിഷ്‌മെന്റ് ഉണ്ടാകണം അത് ഇവിടെ ഉണ്ടായില്ല, പിന്നെ കോപ്പിയടി അത് ഗംഭീരമായി ഈ ചിത്രത്തിൽ നടന്നു എന്ന് തന്നെ പറയാം, കിംഗ് കോങ്ങ്, ജങ്കിൾ ബുക്ക്, ദി ലെജൻഡ് ഓഫ് ടാർസൻ ഇതിന്റെ എല്ലാം കോപ്പിയടി ഈ ചിത്രത്തിൽ കാണാൻ സാധിച്ചു, അതുപോലെ പ്രേഷകർക്കു ഒരിക്കലും ആലോചിക്കാൻ കഴിയാത്ത ഒരു രാവണനെ ആയിരുന്നു ചിത്രത്തിൽ പ്രദര്ശിപ്പിച്ചത്, ശരിക്കും പറഞ്ഞാൽ ചിത്രം ഒരു കോമഡി എന്ന് തന്നെ പറയാം