വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ

ഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ…. നിങ്ങളിൽ ഒരാളാണ് ഞാനും.ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഞാനും എന്റെ കുടുംബവും.കുറച്ച് ദിവസമായി എന്നെ അലട്ടുന്ന ഒരു ചോദ്യമാണ് ഇനി എന്ത് ചെയ്യും? എന്നത് 2017 ല്‌ വളരെ യാദൃശ്ചികമായി അതുലെട്ടന്.…

athul sasidharan family

ഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ…. നിങ്ങളിൽ ഒരാളാണ് ഞാനും.ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഞാനും എന്റെ കുടുംബവും.കുറച്ച് ദിവസമായി എന്നെ അലട്ടുന്ന ഒരു ചോദ്യമാണ് ഇനി എന്ത് ചെയ്യും? എന്നത് 2017 ല്‌ വളരെ യാദൃശ്ചികമായി അതുലെട്ടന്. ( എന്റെ husband) നടത്തിയ ബ്ലഡ് testiloode ആണ് ഹൃദയം നുറുങ്ങുന്ന ആ വാർത്ത അറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളജ് കിഡ്നി വാർഡിൽ ബയോപ്‌സി ക് അഡ്മിറ്റ് ആവുമ്പോൾ ഉള്ളിൽ എന്തോ ഒരു ഭയം എന്നെ വേട്ടയാടി.തികച്ചും യാന്ത്രികമായ ദിവസങ്ങൾ 14 ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ ബയോപ്‌സി റിസൾട്ട് കൊണ്ട് ഡോക്ടറുടെ അടുത്തെത്തി.

ആ മുഖത്ത് നിന്നും എനിക്കത് പെട്ടന്ന് വായിച്ചെടുക്കാം എന്തോ വലിയൊരു പ്രശ്നം എട്ടനുണ്ട്. കിഡ്നി failure. ഇരു വൃക്കകളും തിരിച്ച് കിട്ടാത്ത വിധം നശിച്ചു പോയിരിക്കുന്നു.iga nephropathy,CKD Enna അസുഖം.ഏട്ടന്റെ കൈയ്യിൽ മുറുകെ പിടിച്ച് ധൈര്യത്തോടെ നടന്നു നീങ്ങുമ്പോൾ ഞാൻ അറിഞ്ഞു എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത്.5 വർഷം സ്നേഹിച്ച് സ്വന്തമാക്കിയ ആ കൈ ഇനി ഒരിക്കലും വിടില്ലെന്ന് ഞാൻ അന്ന് ഉറപ്പിച്ചു.ഇനിയെന്ത് എന്ന ചോദ്യം? ഭക്ഷണത്തേക്കാൽ മരുന്നിനോട് മല്ലിട്ട് കൊണ്ടുള്ള ആറ് മാസം കഴിക്കുന്നതിനേക്കൾ വേഗത്തിൽ ചർദിൽ രൂപത്തിൽ എല്ലാം പുറത്തേയ്ക്ക്.ഓടുവിൽ ഡോക്ടർ വിധി എഴുതി കിഡ്നി മാറ്റി വെയ്യ്ക്കണം എന്നലെ മുന്നോട്ട് പോവാൻ ആവു.തുടർന്ന് ഡയാലിസിസ്

athul sasidharan family

തുടങ്ങി.ആദ്യം വേണ്ടത് ഡോണർ ആയിരുന്നു അവിടെ ദൈവം എന്നെ കൈപിടിച്ചു എന്റെ അച്ഛന്റെ കിഡ്നി ഏട്ടന് വയ്യ്ക്കം അതിനായി ഞങൾ കോഴിക്കോടുള്ള private ഹോസ്പിറ്റലിലേക്ക് മാറി.transplantation nte ഭാഗമായിട്ട് ടെസ്റ്റുകൾ തുടങ്ങി അച്ഛന്റെ കിഡ്നി സ്വീകരിക്കാൻ ഏട്ടനും കൊടുക്കാൻ അച്ഛനും മനസ്സും ശരീരവും കൊണ്ട് അതി വേഗം പാഞ്ഞു.

ഓരോ ടെസ്റ്റുകൾ കഴിയുംതോറും രണ്ടുപേരുടെയും ആത്മ വിശ്വാസം കൂടി വരുന്നത് ഞാൻ കണ്ടൂ.അല്ലറ്റിലും വിജയിച്ച് പൂർണ്ണ ആരോഗ്യവാനായി തെല്ലു അഹങ്കാരത്തോടെ എന്റെ മുൻപിൽ നിന്ന എന്റെ അച്ഛന്റെ മുഖം എന്നും നെഞ്ചില് പിടയുന്ന ഒരു ഓർമ്മ ആണ്. ലോകത്തിന്റെ പലകോണിൽ നിന്നും സുമനസുകൾ വഴി പണം പോലും ഞങ്ങൾക്ക് മുന്നിൽ എത്തി.ഏട്ടനെ ജീവിതത്തിലേക്ക് തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിൽ ഞാൻ എന്റെ മക്കളെ പോലും മറന്ന്(മോന് 4ഉം മൊൾക് 1ഉം വയസ്)തലശ്ശേരി നഗരം എനിക്കൊരു വേദനയുള്ള ഓർമ്മയായി കാരണം എന്റെ മക്കൾ അവിടെ ആണ്.ഒന്നും എന്നെ ഉലച്ചില്ല .

28വയസ് മാത്രമുള്ള ആ മനസ്സിന്റെ ധൈര്യത്തിന് വിശ്വാസത്തിന് മുൻപിൽ ചുറ്റിലും ഉള്ള എല്ലാവരും അത്ഭുതപ്പെട്ടു.ജൂണിൽ സർജർക് date തീരുമാനമായി ഞങൾ മൂന്ന് പേരും സന്തോഷത്തോടെ കാത്തിരുന്ന ദിവസങ്ങൾ. പതറാതെ ഉള്ള ഞങ്ങളുടെ പോക് ദൈവത്തിനു പോലും ഇഷ്ടമായില്ല.തുടർന്ന് നടത്തിയ ബ്ലഡ് ടെസ്റ്റിൽ എവിടെയാ ഒരു സംശയം ഡയാലിസിസ് മേഷിനിൽ ബ്ലഡ് കട്ട പിടിക്കുന്നു.എന്തോ infection ഉണ്ടെന്ന് തോന്നിപ്പോകുന്നു.തുടർന്ന് നടത്തിയ ബ്ലഡ് ടെസ്റ്റുകൾ തെല്ലു പരിഭ്രമത്തോടെ ഡോക്ടർ ഏട്ടനെ പരിശോധിക്കുന്നത് കണ്ടപ്പോൾ അച്ഛനും ഞാനും കുറച്ച് ഭയപ്പെട്ടു. എല്ലാ ദൈവത്തെയും വിളിച്ചു.wbc count

athul sasidharan family

വളരെ കൂടുതൽ ഒന്നുമില്ല എന്ന് ഡോക്ടർ ആവർത്തിച്ചു പറഞ്ഞു.പക്ഷേ ടെസ്റ്റുകൾ മാറി മാറി എഴുതി അവസാനം അത് ബോൺ മരോ ആയിരുന്നു. ദിവസങ്ങൾ തള്ളി നീക്കി എന്ത് വന്നാലും പതറാതെ മുന്നോട്ട് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ജൂൺ 23 ന്‌ റിപ്പോർട്ട് വന്നു ഇരു വൃക്കകളും തകരാറിലായ അദ്ദേഹത്തിന് ശരീരത്തെ കാർന്നു തിന്നുന്ന ബ്ലഡ് ക്യാൻസർ ആണെന്ന് cml (chronic myeloid leukemia).ഒരു മിനുട്ട് കൊണ്ട് എല്ലാം തകർന്നപോലേ.ഡയാലിസിസ് തുടരുക കിഡ്നി മാറ്റിവെക്കൽ ഇന്ീപ്പോൾ നടക്കില്ല.തുടർന്ന് മലബാർ ക്യാൻസർ സെന്ററിൽ ചികിൽസ തുടങ്ങി.അവിടെയും എല്ലാവരെയും ഞെട്ടിച്ചത് 28 വയസ്കാരന്റെ പതറാതെ ഉള്ള മനസ്സായിരുന്നു.

കാൻസറിൽ മാറ്റം വരുമ്പോൾ കിഡ്നെ മാറ്റം തുടർന്ന് imatinib കഴിച്ചു തുടങ്ങി അദ്ദേഹത്തിന്റെ ധൈര്യത്തിന് മുൻപിൽ ക്യാൻസർ പോലും പേടിച്ച് എന്ന് എനിക്ക് തോന്നി.രോഗം പതിയെ വഴി മാറുന്നത് ഞാൻ കണ്ടൂ വീണ്ടും പ്രതീക്ഷ bcr_abl റിസൾട്ട് കണ്ട ഡോക്ടർ പോലും പറഞ്ഞു അടുത്ത റിസൾട്ട് nammuk posative മറുപടി തരുമെന്ന്.0.08 ഇല് എത്തിയിരിക്കുന്നു. പക്ഷേ എന്തിന്റെ പേരിലാണ് എന്ന് അറിയില്ല ധൈവമിങ്ങനെ ഞങ്ങളെ വേട്ടയാടുന്നത് ഈ കഴിഞ്ഞ ഒക്ടോബർ ആറിന് പൂർണ്ണ ആരോഗ്യവാനായി ഡോക്ടർമാർ പോലും പറഞ്ഞ എന്റെ അച്ഛനെ ഒരു കാറിന്റെ രൂപത്തിൽ മരണം കവർന്നെടുത്തു. (ആക്സിഡന്റ്) ജീവിതം അവസാനിപ്പിക്കാൻ തോന്നി.എന്റെ ധൈര്യം കരുത്ത് എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. അന്ന് ആദ്യമായി തർന്ന ഏട്ടനെ ഞാൻ കണ്ടൂ. മൂന്ന് മാസം മുൻപ് കൊടുത്ത ബ്ലഡ് ടെസ്റ്റ് ന്റേ റിസൾട്ട് (bcr_abl) വാങ്ങാൻ എംസിസ്‌ യിൽ പോയി തളർന്ന മനസ്സോടെ അന്ന് അവിടെ പോയെ.

വീണ്ടും പരീക്ഷണം0.08ഇല് നിന്നും1.09 ഇലേക് മരുന്നിനേക്കൾ വേഗത്തിൽ ശക്തിയിൽ ക്യാൻസർ അദ്ദേഹത്തെ പരജയ പെടുത്തി. ഇപ്പൊൾ ഡോക്ടർ പറയുന്നത് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ ആണ്.പക്ഷേ കിഡ്നി പ്രശ്നം ഉള്ളത് കൊണ്ട് surgery നടത്താനും പറ്റില്ലെന്ന്.ക്യാൻസർ കാരണം കിഡ്നിയും മാറ്റി വെയ്യ്ക്കൻ സാധ്യമല്ല. ഞാൻ ഇങ്ങനെ ഇവിടെ എഴുതിയത് ഇത്തരത്തിലുള്ള രോഗാവസ്ഥ ഉള്ള ആരെങ്കിലും ഇത് വായിക്കാൻ ഇട ആയാൽ തുടർ ചികിത്സക്ായി വിവരം തരുമെന്ന് കരുതുന്നു. ഇതുവരെ കൈപിടിച്ച് കൂടെ നിർത്തിയ സൗഹൃദങ്ങൾക്ക് സുമനസ്സുകൾക്ക് നന്ദി