അതിഗംഭീര ദൃശ്യവിസ്മയം! ‘ആടുജീവിത’ത്തിന്റെ ട്രയിലർ പുറത്തു 

പ്രേഷകരെല്ലാം കാത്തിരിക്കുന്ന ഒരു ബ്ലെസ്സി, പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം, ഇപ്പോൾ ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര്, അതിഗംഭീര ദൃശ്യ വിസ്മയമെന്ന് ആണ് ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിച്ചിരിക്കുന്നത്, മാർച്ച് 28  നെ ആണ് ചിത്രം…

പ്രേഷകരെല്ലാം കാത്തിരിക്കുന്ന ഒരു ബ്ലെസ്സി, പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം, ഇപ്പോൾ ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര്, അതിഗംഭീര ദൃശ്യ വിസ്മയമെന്ന് ആണ് ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിച്ചിരിക്കുന്നത്, മാർച്ച് 28  നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസിനെത്തുന്നത്, യാതാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ബെന്ന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് , ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്

ശരിക്കും ഈ ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ ഒരു വഴിത്തിരിവ് തന്നെ എന്ന് പറയാവുന്നതാണ്, ചിത്രത്തിൽ നായിക ആയി എത്തുന്നത് അമല പോൾ ആണ്, മലയാളത്തിലെ മറ്റൊരു സർവൈവൽ  ത്രില്ലർ ചിത്രം തന്നെയാണ് ആടുജീവിതം, വിഷ്വൽ റൊമാന്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹുമാൻ ആണ്,

ചിത്രത്തിന്റെ ശബ്ധമിശ്രണം ചെയ്യ്തിരിക്കുന്നത് ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ്, ഛായാഗ്രഹണം കെ എസ് സുനിൽ, 2018 മാർച്ചിൽ ആയിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്, പിന്നീട് കോവിഡ് കാരണം ചിത്രത്തിന് തടസം ഉണ്ടാകുകയും ചെയ്യ്തിരുന്നു, ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയാണ് ആടുജീവിതം