മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേയുള്ളൂ. പൃഥ്വിയെ നജീബാക്കി ബ്ലെസി സ്ക്രീനിലെത്തിക്കുന്ന ആ മാജിക് മൊമന്റ് കാണാനാണ് ആ കാത്തിരിപ്പ് മുഴുവന്‍. വായനയിലൂടെ കണ്ട നജീബിനെ കണ്മുന്നില് നേരിട്ട് കാണാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ബ്ലെസി. മാര്‍ച്ച് 28നാണ് ആടുജീവിതം തിയ്യേറ്ററിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോയുടെ പ്രതികരണങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സ് തെലുങ്ക് സിനിമയിലെ ശ്രദ്ധേയ സംവിധായകര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായി ചിത്രത്തിന്റെ പ്രിവ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിലായിരുന്നു പ്രിവ്യൂ ഷോ നടന്നത്. ഈ ഷോയ്ക്ക് ശേഷമുള്ള സംവിധായകരുടെ റിവ്യൂകളാണ് ശ്രദ്ധേയമാകുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് സംവിധായകരുടെ പ്രതികരണങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
‘ബെസ്റ്റ് സര്‍വൈവല്‍ മൂവി’, ‘ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന സിനിമ’, ‘അണിയറപ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ക്ക് കയ്യടി’, ‘പൃഥ്വിരാജിന് കയ്യടി’, ‘ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കഥാപാത്രവും സിനിമയും’, ‘സിനിമയോടുള്ള പാഷന് എന്ന് പറയുമ്പോള്‍ കാണിക്കാന്‍ പറ്റുന്ന സിനിമ’ എന്നിങ്ങനെയാണ് റിവ്യൂകള്‍ നിറയുന്നത്.
ഹോളിവുഡ് നടന് ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഓസ്കര് അവാര്‍ഡ് ജേതാക്കളായ എആര്‍ റഹ്മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദവുമെല്ലാം പ്രേക്ഷകരെ അമ്പരപ്പിക്കും.
Outstanding response for the #TheGoatLife special premiere show from top directors of TFI ❤️🔥❤️🔥
Get ready to experience THE BEST SURVIVAL TALE on the big screens 💥
Grand release on 28th March ✨Telugu release by @MythriOfficial.#TheGoatLifeOn28thMarch #AaduJeevitham… pic.twitter.com/i4XT4VW9lK
— Mythri Movie Makers (@MythriOfficial) March 25, 2024