Film News

മോഹൻലാൽ ചിത്രങ്ങളെ പിടിക്കാൻ പറ്റിയില്ല! പക്ഷേ, കരിയറിലെ ഏറ്റവും വലിയ ഓപ്പണിം​ഗുമായി പൃഥ്വി, ആടുജീവിതം കുതിക്കുന്നു

ആടുജീവിതം സിനിമയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിച്ച് പൃഥ്വിരാജ്. ആഗോളതലത്തിൽ ആടുജീവിതം റിലീസ് ദിനം 16 കോടി രൂപയിൽ അധികം നേടിയതായാണ് റിപ്പോർട്ട്. ഇതു ഒരു റെക്കോർഡാണ്. 2024ൽ പ്രദർശനത്തിനെത്തിയ തെന്നിന്ത്യൻ ചിത്രങ്ങളുടെ കളക്ഷനിൽ രണ്ട് എണ്ണം മാത്രമാണ് ഇക്കാര്യത്തിൽ പൃഥ്വി ചിത്രത്തിന് മുന്നിലുള്ളത്. ഒന്ന് തേജ സജ്ജയുടെ ഹനുമാനാണ്. മറ്റൊന്ന് മഹേഷ് ബാബുവിന്റെ ഗുണ്ടുർ കാരമാണ്.

മലയാളത്തിൽ ആദ്യ ദിന കളക്ഷന്റെ കാര്യത്തിൽ നാലാം സ്ഥാനത്താണ് ആടുജീവിതം ഉള്ളത്. മോഹൻലാലിന്റെ മരക്കാർ അറബികടലിന്റെ സിം​ഹം ആഗോളതലത്തിൽ റിലീസിന് 19.92 കോടി രൂപ നേടി. കുറുപ്പ് ആഗോളതലത്തിൽ റിലീസിന് 19 കോടി നേടിയപ്പോൾ ഒടിയൻ 17.50 കോടി നേടി മൂന്നാമത് നിൽക്കുന്നു.

കേരളത്തിൽ നിന്ന് മാത്രം 5.83 കോടിയാണ് ആടുജീവിതം ആദ്യ ദിനം സ്വന്തമാക്കിയത് എന്നാണ് വിവരങ്ങൾ. 2024ലെ മലയാളത്തിന്റെ കേരള റിലീസ് കളക്ഷൻ പരിശോധിച്ചാൽ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഒന്നാമത്. കേരള ബോക്സ് ഓഫീസിൽ 5.85 കോടി നേടിയാണ് മലൈക്കോട്ടൈ വാലിബൻ ഒന്നാമതെത്തിയത്. കേരളത്തിൽ നിന്ന് റിലീസിന് 3.35 കോടി നേടിയ മഞ്ഞുമ്മൽ ബോയ്‍സ് മൂന്നാം സ്ഥാനത്തേയ്‍ക്ക് ഇറങ്ങുകയും ചെയ്തു.

Ajay Soni